പോസ്റ്റുകള്‍

2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അവതാരങ്ങള്‍...

ഇമേജ്
--> റേഞ്ചറ് ‍ എന്ന തടിയന്റെ കഥ അധികം ഒന്നും പറയാന് ‍ പറ്റിയിട്ടില്ല , കാരണം വേറെ ഒന്നും അല്ല , അവന്റെ രണ്ടു ഇടി പോലും താങ്ങാന് ‍ ആവില്ല അതാ ,,, പുലിമടയിലെ രണ്ട് പ്രശസ്തരായ തടിയന്മാര് ‍ ആരുന്നു റേഞ്ചറ് ‍ ഉം തടിയനും ( ബൊണ്ണന് ‍ ).. ആകാരം കൊണ്ട തടിയന്മാര് ‍ എന്ന പേര് കിട്ടിയതാണ് രണ്ടു പേര് ‍ ക്കും .. ഒരിക്കല് ‍ ബോണ്ണന് ‍ ടെ വീട്ടില് ‍ നിന്നും അവന്റെ ചേട്ടന് ‍ ഒരു അപ്രതീക്ഷിത സന്ദര്സനം നടത്തി .. പുലിമട ആയത് കൊണ്ട് മാനിന്റെയും മുയലിന്റെയും ഒക്കെ പപ്പും പൂടയും ഒക്കെ കാണും , അത് കണ്ട് പല വീട്ടുക്കാരും ഞെട്ടിയിട്ടുല്ലതുമാണ് , ഒരിക്കല് ‍ പുലിമടയിലെത്തിയ ഈയുള്ളവന്റെ ചേട്ടന് ‍ എന്നോട് ‌ ചോതിച്ചതാണ് " നിനക്ക് വല്ല കാലിതൊഴുത്തിലും കിടന്നാല് ‍ പോരേ , അവിടം ഇതിനെക്കാള് ‍ നല്ലതാണല്ലോ ..!!!". ലോക രക്ഷകാനായ യേശുദേവന് ‍ കാലിതൊഴുത്തില് ‍ പിറന്നവന് ‍ ആണ് , പിന്നെ എന്താ നമുക്ക് ‌ ആയാല് ‍ . പുലിമടയിലെ എല്ലാ മാളങ്ങളും ഒന്നിനൊന്നു മനോഹരമാരുന്നു എന്ന് അഭിമാനത്തോടെ പറയാം . അലമ്പ് ‌ ആക്കാന് ‍ ഞങ്ങള് ‍ തമ്മില്

കുട്ടനും ഗോച്ചായും

വീണ്ടൂം നമുക്ക്‌ കുട്ടനിലേക്ക്‌ തിരിച്ച്‌ വരാം കുട്ടന്‍ ഒരു സുന്ദരിയെ നോട്ടമിട്ട്‌ പൊളിഞ്ഞ കാര്യം പറഞ്ഞല്ലോ. അവസാനം അവളെ തങ്കന്‍ കൊണ്ടു പൊയി എന്നത്‌ ഒരു നഗ്ന സത്യം. ശ്രീനിവാസന്‍ ഇത്‌ കഴിഞ്ഞപ്പോള്‍ കുട്ടനെ മൂപ്പിക്കാന്‍ തുടങ്ങി. ""ടാ അവള്‍ക്ക്‌ വേറേ ലൈന്‍ ആയി ഇനി നീ ചുമ്മാതെ നടന്നാല്‍ ആള്‍ക്കാറ്‍ കളിയാക്കും"" എന്നു. അങ്ങനെ കുട്ടനെ എല്ലാവരും ചേര്‍ന്ന് മൂപ്പിച്ചു. അവസാനം ഒരു സ്പോര്‍ട്സ്‌ ദിവസം കുട്ടന്‍ ഒരു ജൂനിയറ്‍ പെണ്‍കുട്ടിയെ നോട്ടമിട്ടു. അങ്ങനെ രണ്ടാം ദിവസം കുട്ടന്‍ അവളോട്‌ കാര്യം പറഞ്ഞു. വന്ന കാലം മുതലേ കുട്ടന്‍ ഇറക്കുന്ന നമ്പര്‍ ആണു പാരാസൈക്കോളൊജി അതെന്താടാ എന്നു ചോതിചാല്‍ ""ആര്‍ക്കുംഅറിയില്ലല്ലോ അത് കൊണ്ട് എന്ത് പറഞ്ഞാലും രക്ഷപെടാം"" അത് കൊണ്ടാണ് ആ നമ്പര്‍ ഇറക്കുന്നതെന്ന് ആണ് അവന്‍ പറയാറുള്ളത്‌ . എന്തായാലും അവന്‍ ആ കൊച്ചിന്റെ അടുത്ത് ആ നമ്പര്‍ ഇറക്കി. ആ ഒരു കാര്യത്തില്‍ അവനെ ഞങ്ങള്‍ ഇപ്പോഴും തെറി പറയാറുള്ളതാണ് മനുഷ്യരായിട്ടുല്ലവരോന്നും അവന്റെ ഈ പാരാസൈക്കോളൊജി കേട്ട് നില്‍ക്കാന്‍ ഉള്ള ക്ഷമ കാണിക്കില്ല. ആ നമ്പര്‍ ആണ് അവന്‍ ആ കൊച്ചിനോട്

കാത്തിരിപ്പ്‌..

ഇമേജ്
കുറേ നേരമായി  ഈ നില്‍പ്പ്  തുടങ്ങിയിട്ടു , എത്ര വൈകിയാലും വരാമെന്നാണ്  പറഞ്ഞത്‌.. വന്നു നിന്നപ്പോള്‍ ശ്രദ്ധിച്ചതാണു ഈ മനോഹരമായ പുല്‍ത്തകിടി.. പച്ചവിരിച്ച പുല്ലുകള്‍ മാത്രം  .. ഒരു തണല്‍ മരം പോലും  ഇല്ല. ആകെ ഉള്ളത്‌ ഒരു ചെറിയ ചെടി , അതാണെങ്കില്‍ തോളൊപ്പം വരെയേ ഉള്ളു താനും, എന്നാലും വെയിലിന്‍റെ  കാഠിന്യം ഏറിയപ്പൊഴാണു അതിന്‍റെ  അടുത്തേക്കു നീങ്ങിയത്‌. അപ്പോളാണു ശ്രദ്ധിച്ചതു അതു ഒരു ചെറിയ മരമാണു, തോളൊപ്പം വരയേ ഉള്ളെന്നു മാത്രം. അതിണ്റ്റെ ചുവട്ടില്‍ അങ്ങനെ കിടന്നു. നല്ല സുഖം തോന്നുന്നു ,, യാത്രാക്ഷീണമാണെന്നു തൊന്നുന്നു, ഉറക്കം വരുന്നുമുണ്ട്‌ , വരാമെന്നു പറഞ്ഞിട്ട്‌ ഇതു വരെ കാണുന്നുമില്ല... എത്ര വൈകിയാലും വരിക തന്നെ ചെയ്യും.. എന്തായാലും ഒന്നു മയങ്ങാം.. വരുമ്പോഴേക്കും ഉണരാമല്ലോ. ഉറക്കം എത്ര നേരം നീണ്ടു പോയെന്നു അറിയില്ല,, മഴത്തുള്ളികള്‍ മുഖത്തേക്കു ഇറ്റ്‌ വീണപ്പൊളാണൂ എഴുന്നേറ്റത്‌.. നേരം കുറെ ആയെന്ന് തൊന്നുന്നു.. നേരത്തെ മഴയുടെ ലക്ഷണം ഒന്നും കണ്ടുമില്ല. അപ്പോളാണു കണ്ടതു , സ്ഥലം മാറിപ്പോയെന്ന് തോന്നുന്നു അവിടെ ഒരു വലിയ മരം... !!! രണ്ടു തവണ സൂക്ഷിച്ചു നോക്കെണ്ടി വന്നു , അപ്പോള്‍ മനസ്സിലായി സ

ഇട്ടാല്‍ പൊട്ടാത്ത മുട്ട...

ഇമേജ്
ഇതാണ്‍ കഥാനായകന്‍ "മൊട്ട" മൊട്ട ബോസ്സ്‌ എന്നാണു ഈ വിദ്വാന്‍ സ്വയം പുകഴ്ത്തുന്നത്‌... നല്ല സുന്ദരനായ ഒരു ചെറുപ്പക്കാരനാണു, പക്ഷെ തലയില്‍ കഷണ്ടി ഒന്നും ഇല്ല... ശകലം മുടി ഉണ്ടു എന്ന ഒരു കുറവു മാത്രമെ ഉള്ളൂ.... !! എന്തായാലും നാട്ടിലുള്ള പൊലീസ്‌ സ്റ്റേഷനിലൊക്കെ നല്ല പിടിപാട്‌ ആണു . അല്ല മാമന്‍ പൊലീസില്‍ അണേ.. അതിണ്റ്റെ അല്‍പം അഹങ്കാരം ഇല്ലേ എന്നു ആരും ഒന്നു സംശയിച്ചു പോകും.. കഷണ്ടിക്കും അസൂയക്കും മരുന്നില്ല എന്നു പറയുന്നവരോട്‌ ഇദ്ദേഹത്തിനു ഒന്നു മാത്രമേ പറയാന്‍ ഉള്ളൂ.. കഷണ്ടിക്കു മരുന്ന് കാണില്ല,, പക്ഷെ അസൂയയ്ക്കു മരുന്നുണ്ടു.. അങ്ങനെ ആണു നമ്മുടെ മൊട്ട. സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കുന്ന ഒരുപാവം. ആ മൊട്ടയ്ക്കു പറ്റിയ ഒരു പറ്റിനെ പറ്റിയാണു ഇനി പറയാന്‍ പൊകുന്നത്‌. മൊട്ട പണ്ടു മുതലേ സ്വന്തം കാലില്‍ നില്‍കണമെന്ന ആഗ്രഹം ഉള്ള ഒരാള്‍ ആനു.. അങ്ങനെ കുറച്ച്‌ പൈസ ഉണ്ടാക്കനായി അവന്‍ മൊബൈല്‍ ബിസിനെസ്സ്‌ ആരംഭിച്ചു. അവണ്റ്റെ ഏതൊ ഒരു അളിയന്‍ ഗള്‍ഫില്‍ നിന്നും കുറഞ്ഞ വിലയ്ക്ക്‌ മൊബൈല്‍ എത്തിച്ചു കൊടുക്കാമ്മെന്നു ഏറ്റു . ഇതു കേട്ട അവന്‍ അവിടെ എല്ലാം ഓടി നടന്നു കുറേ ആള്‍കാരെ ഒപ്പിച

ആരോടായിരുന്നു ഈ വാശി.... ???"

ഇമേജ്
വേനല്‍ വരും മുന്‍പെ തന്നെ ഒരു വരള്‍ചയ്കുള്ള തയ്യാറെടുപ്പാണു നടത്തിയത്‌ ... എന്നാല്‍ വെയിലിണ്റ്റെ കാഠിന്യം ഇത്ര ഏേറുമെന്നു ഞാന്‍ കരുതിയോ.. ? ഇതല്ല ഇതിണ്റ്റെ അപ്പുറത്തെ വേനലിനെ ഞാന്‍ നേരിടുമെന്ന വെല്ലുവിളി ... അത്‌ വേണ്ടിയിരുന്നില്ല ... വേനല്‍ വരുന്നു എന്നു കേട്ടു കൂടെ ഉണ്ടായിരുന്നവരെല്ലാം ഓടി അകന്നപ്പോഴും വെള്ളവും വളവും തന്ന ഈ മണ്ണിനെ വിട്ടു എങ്ങും പോകില്ല എന്നത്‌ ഒരു അഹങ്കാരമണെന്നു ഒരിക്കലും തോന്നിയിട്ടില്ല . തീമഴ പെയ്താലും ഒപ്പം കാണും എന്നു പറഞ്ഞവര്‍ പോലും വെയിലിനെ പേടിച്ചു ഓടി മറഞ്ഞപ്പോള്‍ ഹൃദയം തകറ്‍ന്നു പോയി.. വാക്കുകള്‍ക്കു അച്ചടി മഷിയുടെ വില പോലും കല്‍പിക്കാത്തവര്‍.. ഇല്ല, എന്തിനു അവരെ കുറ്റപ്പെടുത്തണം ,, അവര്‍കും ഇല്ലേ, അവരുടെ കാര്യങ്ങള്‍... എണ്റ്റേതു എന്നതു തിരുത്തി നമ്മുടെതു എന്നു പറയിപിച്ചവര്‍, തന്നെ അവസാനം എണ്റ്റെ ജീവന്‍, എണ്റ്റെ ജീവന്‍ എന്നു പറഞ്ഞാണു ഓടിയതു... എങ്കിലും സ്വപ്നങ്ങളും വര്‍ണങ്ങളും തന്ന ഈ മണ്ണിനെ വിട്ട്‌ എങ്ങൊട്ടും ഇല്ല എന്ന വാശി... അതു കൊണ്ടു വേനലോ, വരള്‍ച്ചയോ, ഇനി ആകാശം ഇടിഞ്ഞു വീണാല്‍ തന്നെ ഒരു കൈ നോക്കിക്കളയാം... അവസാനം ദാഹജലം പോലും ഊറ്റിയെടുക്കാ

കൊണയുടെ പരീക്ഷാ സ്പെഷ്യല്‍

കൊണ ആള്‍ ജഗജാലകില്ലാഡി ആണെന്നു നേരത്തെ പറഞ്ഞല്ലോ... അവസാന പരീക്ഷാ സമയത്താണു കൊണയുടെ ഉള്ളിലുള്ള ആ കലാകാരന്‍ പുറത്ത്‌ വന്നത്‌. കൊണ പരീക്ഷ സമയം ആകുമ്പൊല്‍ ഇതൊക്കെ എനിക്ക്‌ അറിയാവുന്നതല്ലെ എന്ന മട്ടില്‍ നടക്കും.. എന്നിട്ട്‌ പരീക്ഷയുടെ തലേനു രാത്രി ഒരു പതിനൊന്നു മണി ആകുമ്പൊല്‍ പുലിമടയിലേക്കു വരും. സിയാക്കടയെ പൊക്കാന്‍, സിയാക്കട ആളൊരു പുലിയാനു പുലിമടയിലെ ഇലറ്റ്രിക്കല്‍ പിള്ളെരെ പരീക്ഷ പാസ്സ്‌ ആക്കുന്നത്‌ നമ്മുടെ സിയാക്കട ആണു. ആള്‍ പഞ്ച പാവം ആണു. അങ്ങനെ കൊണ സിയക്കടയെ കൊണ്ടു പോകാനായി സന്ധ്യയൊടെ പുലിമടയില്‍ എത്തും എന്നിട്ട്‌ ഞങ്ങലുമായി കൊണച്ചു അങ്ങനെ നില്‍ക്കും. അതിനിടയ്ക്കാണു കൊണ തണ്റ്റെ കഥകള്‍ ഇറക്കുന്നത്‌. അങ്ങനെ ഒരു സാമ്പിള്‍ കഥ ഞാന്‍ ഇവിടെ പറയാം.. ഒരു പരീക്ഷാത്തലേന്നു കൊണ എത്തി. എന്നിട്ട്‌ കൊണ ഒരു ചോദ്യം.. " ഒരു കള്ളന്‍ ഓടി വരുന്നു , പുറകെ പോലിസും ഉണ്ടു , കള്ളന്‍ ഓടി ഓടി ഒരു ഇടവഴിയില്‍ എത്തുന്നു .... അവിടെ ഒരു കുഴി,,, അടുത്ത സീനില്‍ പൊലീസ്‌ മരിച്ചു കിടക്കുന്നു ,, പോലീസ്‌ എങ്ങനെ ആണു മരിച്ചതു . ???" ക്ളൂ ഉണ്ടു കത്തിക്കു കുത്തേറ്റാണു പോലീസ്‌ മരിച്ചതു . ഞങ്ങള്‍ ആകെ വണ്ടറട

തട്ടമിട്ട സുന്ദരി... തുടരുന്നു...

ഇമേജ്
അങ്ങനെ.. ഒരു പാട് മനക്കനക്ക്കളോടെ മൂവര്‍ സംഘം തട്ടമിട്ടആ സുന്ദരിയുമായി, ബസില്‍ യാത്ര തുടര്‍ന്നു... അങ്ങനെ ഏറെനേരത്തെ യാത്രയ്കൊടുവില്‍ ബസ്സ് തൃശൂര്‍ എത്തി. ചക്കരയും പിള്ളേരും തട്ടമിട്ട സുന്ദരിയോടൊപ്പം ഇറങ്ങി. തട്ടമിട്ട സുന്ദരി നേരത്തെ ഫോണ്‍ ചെയ്തുവന്നു പറഞ്ഞല്ലോ..!! അത് അവളുടെ പിതാവിനെ ആരുന്നു. അങ്ങനെ അദ്ദേഹം ബസ്സ്സ്റ്റാന്‍ഡില്‍ കാത്തു നില്പുണ്ടാര്നു. "കാറുമായി..." ഇതു കണ്ട ചക്കര ഒന്നു സന്തോഷിച്ചു , തങ്ങള്‍ ഇനിയും ബസ്സ്കയറി ബുദ്ധിമുട്ടേണ്ട എന്ന് കരുതി അവള്‍ കാര്‍വരുത്തിയതാണെന്നു ഓര്ത്തു "പാവം ചക്കര.." ശേഷം എന്ത് നടന്നു എന്ന് ഊഹിക്കവുനത്തെ ഉള്ളൂ.. മൂവര്‍ സംഘത്തെ അവള്‍ തന്റെ പിതാവിന് ഇതു തന്റെ സുഹൃത്തുക്കള്‍ ആണെന്ന് പരിചയപെടുത്തി , അതിന്ശേഷം ഒരു മന്ദഹാസം പൊഴിച്ചു അവള്‍ കാറില്‍ കയറി യാത്ര ആയി.... ദോഷം പറയരുത് ഇവന്മാര്‍ മൂന്നും ഇതു വരെ തൃശൂര്‍ പോയിട്ടില്ല. രായപ്പന്റെ പൈസയിലാണ് ഈ കളിയൊക്കെ.. അങ്ങനെ അറിയാത്ത നാട്ടില്‍ അസമയത്ത്‌ ചെന്നു പെട്ട അവന്മാര്‍ അടുത്തതായി എന്ത് എന്ന ചോദ്യത്തിന് ..... " ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല,, ഇതു നമ്മള്‍ മൂന്നു പേരും മാത്രം അറിഞ്ഞാല

ഒരു കോഴിക്കോടന്‍ സഞ്ചാരം......

ഇമേജ്
ആഗ്രഹിച്ചു ആഗ്രഹിച്ചൂ പോയ സ്ഥലമാണു കോഴിക്കോട്‌....വരത്തന്‍മാര്‍ മലയാള നാട്ടിലേക്കു കാലെടുത്ത്‌ വച്ച നാട്‌...മനൊഹരമായ സ്ഥലം എന്നതില്‍ തറ്‍ക്കമില്ലമലബാറിലെക്കുള്ള രാത്രി വണ്ടിയില്‍ കാലെടുത്തു കുത്താനാകാത്ത ജനത്തിരക്കിനിടയിലും തള്ളിക്കയറിയത്‌, ആ നാട്‌ കാണാനുള്ള കൊതി കൊണ്ടൂ തന്നെ ആരുന്നു.രാത്രി യാത്ര രസമുള്ള ഏര്‍പ്പാട്‌ തന്നെ..ഇടിയും കൊണ്ട്‌ ഉറക്കവും കളഞ്ഞു.. അങ്ങനെ അങ്ങനെ....അങ്ങനെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്‌ മലബാറിണ്റ്റെ മടിത്തട്ടില്‍ വന്നിറങ്ങി. ആ തണുപ്പിണ്റ്റെ സുഖ ശീതളിമയില്‍ കാലെടുത്തു വച്ചപ്പോള്‍ നല്ല മഴ. ആ ചാറ്റല്‍ മഴയും നനഞ്ഞു ഞാന്‍ പുറത്തെക്കിറങ്ങി.റെയില്‍ വേ സ്റ്റേഷനു മുന്നില്‍ നിന്നും ഒരു ഓട്ടോ പിടിച്ചു പുതിയ സ്റ്റാണ്റ്റിലേക്കു നീങ്ങി. ലിങ്ക്‌ റോഡില്‍ ഒന്നും ഒരു മനുഷ്യനെ പോലും കാണാനില്ല. പാളയം ചന്ത ഇരുട്ടിണ്റ്റെ പുതപ്പില്‍ നിശബ്ദമായി കിടക്കുന്നു... ചിത്രത്തില്‍ കാണുന്നതിനേക്കാള്‍ മനോഹരമായിരുന്നു പുലര്‍ചെ ഉള്ള ആ കാഴ്ച.... മസ്ജിദിണ്റ്റെ മാത്രകയില്‍ ഒരു മനൊഹരമായ കെട്ടിടം. പാളയം മാര്‍കറ്റ്‌ പകല്‍ കാണാന്‍ നല്ല രസമാണൂ. ആളും. ബഹളവുമായി. മാനാഞ്ചിറ മൈതാനം കാണണമെന്ന് ചെന്നു

തട്ടമിട്ട സുന്ദരി..

ഇമേജ്
ഇത് ആദ്യ വര്ഷം തന്നെ നടന്ന ഒരു കഥയാണ്.. എന്നാല്‍ വളരെ രഹസ്യമായി സൂക്ഷിക്കപെടുകയയിരുന്ന ഈ കഥ , മൂന്നാം വര്ഷം ആദ്യമാണ് ഞങ്ങള്‍ അറിയാനിടയായത്‌.. ഈ കഥയിലെ കഥാപാത്രങ്ങള്‍ ഇവരാണ്.. ചക്കര... (പുതിയതായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ലലോ) കൊണ... രായപ്പന്‍... പിന്നെ കഥാനായിക തട്ടമിട്ട സുന്ദരിയും.. ഇതാണ് സര്‍വശ്രീ കൊണ അവര്‍കള്‍... നാല് പേര്‍ കൂടുന്നിടത്ത് ഇത് പോലെ മര്യാദരാമനയ ഒരാളെ നിങ്ങള്‍ക്ക്‌ വേറെ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല... എന്നാല്‍ വൈകുന്നേരങ്ങളില്‍ പുലിമാടയിലെതുംപോള്‍ കൊണയ്ക്കുക എന്നതാണ് ഇവന്റെ പ്രധാന വിനോദം.. എന്ത് പറഞ്ഞാലും ഈ വിദ്വാന്‍ വെറുതെ കൊണച്ചോളും... ഈ കഥയില്‍ ഇവന്‍ ഒരു രക്തസാക്ഷി മാത്രമാണു ... ചക്കരയ്ക്കു താന്‍ അത്യാവശ്യം സുന്ദരന്‍ ആയിട്ടു കൂടി പെണ്‍കുട്ടികള്‍ ആരും തന്നെ നോക്കുന്നില്ല എന്ന പരാതിക്കരനാണു... അതു അവന്‍ നേരിട്ടു പറഞ്ഞിട്ടുള്ളതുമാണു.. അങ്ങനെ ഒരു വൈകുന്നേരം ഇവര്‍ മൂന്നു പേരും കൂടി നാട്ടിലേക്കു പോകാന്‍ ബസ്സ്‌ കാത്തു നില്‍ക്കുന്ന സമയം... ചക്കരയുടെയും ഈയുള്ളവണ്റ്റെയും ഒക്കെ സഹപാഠിയായ ആ തട്ടമിട്ട സുന്ദരി നാട്ടില്‍ പോകാനായി അവിടെ എത്തി..... ഇവന്‍മാറ്‍ക്കു സ്റ്റ്യ്

ഒരു തീവണ്ടി യാത്ര...

ഇമേജ്
ഇത് ആദ്യ വര്ഷം നടന്ന കഥയാണ് ... ഈയുള്ളവനും കുട്ടന്‍ തമ്പ്രാനും , ചെമ്പനും, ശ്രീനിവാസനും ഒക്കെ തീവണ്ടി യില്‍ ആണ് തിരിച്ചു പോയിരുന്നത്... അങ്ങനെ ഒരു തവണ പോകുന്ന വഴി... രണ്ടു സ്ത്രീജനങ്ങളും ഞങ്ങലോടോപ്പമുന്ടരുന്നു... അന്നത്തെ സമയത്ത് സ്ത്രീജനങ്ങളെയും കൊണ്ട് യാത്ര പോകുന്നത് ഒരു അഭിമാന ചിഹ്നമാരുന്നു ... അങ്ങനെ ചരിത്ര പ്രസിദ്ധമായ എയെലന്ദ്‌ എക്സ്പ്രസ്സ്‌ ആണ് ഞങ്ങള്‍ യാത്രയ്കായി തിരഞ്ഞെടുത്തത്‌.. റെയില്‍വേ സ്റ്റേഷന്‍ എതിയപോള്‍ തന്നെ നല്ല തിരക്ക്.. ഞങ്ങളെല്ലാം ലോക്കല്‍ കംപര്‍ത്മെന്റില്‍ ടിക്കറ്റ്‌ എടുത്തു... സാമ്പത്തികം ഒരു പ്രശ്നമാണല്ലോ..? അങ്ങനെ പറഞ്ഞ സമയത്തിന് മിനിട്ടുകള്‍ മുന്‍പേ... തീവണ്ടി എത്തിയില്ല .... ഞാന്‍ ഇന്ത്യന്‍ റെയില്‍വേയെ കുറ്റപെടുത്തിയതല്ല ... കന്യാകുമാരി-ബാംഗ്ലൂര്‍ വണ്ടി എങ്ങനെ പറഞ്ഞ സമയത്തിലും നേരത്തെ ഇതും.. കുറെ നേരം കാത്തു നിന്നു... അങ്ങനെ കാത്ത് കാത്ത് നിന്നു വണ്ടി വന്നു.. വന്നപോഴോ സൂചി കുത്താന്‍ ഇടമില്ലാത്ത അവസ്ഥ ... ആ സമയം ആ സ്ത്രീജനങ്ങളെയും കൊണ്ട് എങ്ങിനെ ലോക്കലില്‍ കേറാന്‍ ,,, അവസാനം റിസര്‍വേഷന്‍ കോച്ചില്‍ കയറാന്‍ തീരുമാനമെടുത്തു.. കാലെടുത്ത്‌ വയ്കുന്നതിനു തൊട്ടു

പുതിയ മുഖം...

ഇമേജ്
ചക്കരയെ പറ്റി പാവം എന്ന അഭിപ്രായം ഉയര്‍ന്നു വന്നതിനാലാണ് ഇത്.. അവന്‍ അത്ര പാവം ഒന്നും അല്ല.. ചക്കരയെ പോലെ ഒരു പിച്ചയെ നിങ്ങള്‍ക്ക് കാണാന്‍ കിട്ടിയെന്നു വരില്ല ചക്കരയുടെ എചിതരത്തിന് ഒരു ഉദാഹരണം ഞാന്‍ ഇവിടെ പറയാം മാര്‍ച്ച്‌ മാസം ഒന്നാം തീയ്യതി ആണ് ചക്കരയുടെ പിറന്നാള്‍ ഇത് അറിഞ്ഞ ഞങ്ങള്‍ പിശുക്കനായ ചക്കരയെ കൊണ്ട് ചെലവു ചെയ്യിക്കാന്‍ പ്ലാന്‍ ഇട്ടു എന്നാല്‍ ഇത് മണത്തറിഞ്ഞ ചക്കര തന്റെ സ്വന്തം വീട്ടിലേക്കു പോവുകയും അന്നേ ദിവസം രാവിലെ മാത്രമാണ് എത്തിയത് അതും നേരെ കലാലയത്തിലേക്ക് ... അവിടെ വച്ച് അവനെ പോക്കന്‍ ശ്രമിച്ചെങ്കിലും നടന്നില്ല അന്ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന സ്വന്തം കൂട്ടുകാരിയോട് ഇന്ന് തന്റെ പിറന്നാള്‍ അല്ലെന്നും സര്ടിഫികടുകളില്‍ മാത്രമേ അങ്ങനെ ഉള്ളു എന്നും തന്റെ പിറന്നാള്‍ മറ്റൊരു ദിവസമാണെന്നും അവന്‍ കാച്ചി ,,പാവം അവള്‍ അത് വിശ്വസിക്കുകയും ചെയ്തു... ആ മാതിരി പിശുക്കത്തരം കയിലുള്ള അവനെ പാവം എന്ന്നു ആരും അറിയാതെ പോലും വിളിക്കരുത് ഒരു കാര്യം എന്തായാലും സമ്മതിച്ചേ പറ്റൂ വലിയ ഒരു കലാലയത്തില്‍ വീട്ടില്‍ നിന്നും മാറി താമസിച്ച് പഠിക്കാനെത്തിയ അവന്‍ അകെ കൊണ്ട് വന്നത് ഒരു പാന്റ്സും രണ്ടു

തെറി എന്ന രണ്ടക്ഷരം

ഇമേജ്
പല നാടുകളില്‍ നിന്നും ഒത്തു കൂടിയ ഈ സ്നേഹിതര്‍ക്കു ഒന്നിച്ചു കൂടിയിരിക്കാന്‍ പറ്റിയ ഒരു വലിയ സംഗതി ആരുന്നു ചീട്ടു കളി.... പുലിമടയില്‍ മടങ്ങി എത്തിയാല്‍ അങ്കം തുടങ്ങുകയായി കഴുതയും,റമ്മിയും, ബ്ലഫും , സെറ്റും , ൨൮ ഉം , 40 ഉം , ലേലവും ഒക്കെയായി എത്ര രാത്രികള്‍ ഞങ്ങള്‍ വെളുപ്പിച്ചിരിക്കുന്നു കളിയില്‍ ഭ്രാന്ത്‌ മൂത്ത് രാത്രി 2 മണിക്ക് എഴുന്നേറ്റ ചരിത്രവും ഉണ്ട്‌... ഈ രാത്രി കളിക്ക് മൂ പ്പ് കൂട്ടിയത് ഈയുള്ളവന്റെ മുറിയില്‍ അതിവസിച്ചിരുന്ന ടിങ്കുമോനും കൊമ്പനും ഒക്കെയാണ്.... ഇവന്‍ ടിങ്കുമോന്‍ .... നാടന്‍ പാട്ടിന്റെയും നാടന്‍ പെണ്ണുങ്ങളുടെയും ആരാധകനായ ഇവന്‍ നമ്മുടെ കലാഭവന്‍ മണിയുടെ നാട്ടുകാരനാണ്.. ഇതു കൊമ്പന്‍... തന്‍റെ ചുരുണ്ട മുടി നിവര്‍ത്തനം എണ്ണ ഒരാഗ്രഹം മാത്രമേ ഈ മാന്യ ദേഹത്തിനുള്ളൂ ... അങ്ങനെ തന്‍റെ മുടി നിവര്‍താനായി കൊമ്പന്‍ അതില്‍ പരീക്ഷിക്കാത്തതായി ഒന്നും ബാക്കിയില്ല അങ്ങനെ അമേദ്യതിന്റെ രൂക്ഷ ഗന്ധമുള്ള ഒരു ലേപനം അവന്‍ ഉപയോഗിക്കുമായിരുന്നു അതിന്‍റെ നാറ്റം കാരണം അന്ന് ഞങ്ങള്‍ എസ്കേപ്‌ ആകുമാരുന്നു.. അങ്ങനെ ചീട്ടു കളി രൂക്ഷമായ ഒരു രാത്രി... അറിയാമല്ലോ ചീട്ടു ആകുമ്പോ ആവേശം കൂടും അന്നും അത