പോസ്റ്റുകള്‍

സെപ്റ്റംബർ, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തട്ടമിട്ട സുന്ദരി... തുടരുന്നു...

ഇമേജ്
അങ്ങനെ.. ഒരു പാട് മനക്കനക്ക്കളോടെ മൂവര്‍ സംഘം തട്ടമിട്ടആ സുന്ദരിയുമായി, ബസില്‍ യാത്ര തുടര്‍ന്നു... അങ്ങനെ ഏറെനേരത്തെ യാത്രയ്കൊടുവില്‍ ബസ്സ് തൃശൂര്‍ എത്തി. ചക്കരയും പിള്ളേരും തട്ടമിട്ട സുന്ദരിയോടൊപ്പം ഇറങ്ങി. തട്ടമിട്ട സുന്ദരി നേരത്തെ ഫോണ്‍ ചെയ്തുവന്നു പറഞ്ഞല്ലോ..!! അത് അവളുടെ പിതാവിനെ ആരുന്നു. അങ്ങനെ അദ്ദേഹം ബസ്സ്സ്റ്റാന്‍ഡില്‍ കാത്തു നില്പുണ്ടാര്നു. "കാറുമായി..." ഇതു കണ്ട ചക്കര ഒന്നു സന്തോഷിച്ചു , തങ്ങള്‍ ഇനിയും ബസ്സ്കയറി ബുദ്ധിമുട്ടേണ്ട എന്ന് കരുതി അവള്‍ കാര്‍വരുത്തിയതാണെന്നു ഓര്ത്തു "പാവം ചക്കര.." ശേഷം എന്ത് നടന്നു എന്ന് ഊഹിക്കവുനത്തെ ഉള്ളൂ.. മൂവര്‍ സംഘത്തെ അവള്‍ തന്റെ പിതാവിന് ഇതു തന്റെ സുഹൃത്തുക്കള്‍ ആണെന്ന് പരിചയപെടുത്തി , അതിന്ശേഷം ഒരു മന്ദഹാസം പൊഴിച്ചു അവള്‍ കാറില്‍ കയറി യാത്ര ആയി.... ദോഷം പറയരുത് ഇവന്മാര്‍ മൂന്നും ഇതു വരെ തൃശൂര്‍ പോയിട്ടില്ല. രായപ്പന്റെ പൈസയിലാണ് ഈ കളിയൊക്കെ.. അങ്ങനെ അറിയാത്ത നാട്ടില്‍ അസമയത്ത്‌ ചെന്നു പെട്ട അവന്മാര്‍ അടുത്തതായി എന്ത് എന്ന ചോദ്യത്തിന് ..... " ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല,, ഇതു നമ്മള്‍ മൂന്നു പേരും മാത്രം അറിഞ്ഞാല

ഒരു കോഴിക്കോടന്‍ സഞ്ചാരം......

ഇമേജ്
ആഗ്രഹിച്ചു ആഗ്രഹിച്ചൂ പോയ സ്ഥലമാണു കോഴിക്കോട്‌....വരത്തന്‍മാര്‍ മലയാള നാട്ടിലേക്കു കാലെടുത്ത്‌ വച്ച നാട്‌...മനൊഹരമായ സ്ഥലം എന്നതില്‍ തറ്‍ക്കമില്ലമലബാറിലെക്കുള്ള രാത്രി വണ്ടിയില്‍ കാലെടുത്തു കുത്താനാകാത്ത ജനത്തിരക്കിനിടയിലും തള്ളിക്കയറിയത്‌, ആ നാട്‌ കാണാനുള്ള കൊതി കൊണ്ടൂ തന്നെ ആരുന്നു.രാത്രി യാത്ര രസമുള്ള ഏര്‍പ്പാട്‌ തന്നെ..ഇടിയും കൊണ്ട്‌ ഉറക്കവും കളഞ്ഞു.. അങ്ങനെ അങ്ങനെ....അങ്ങനെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്‌ മലബാറിണ്റ്റെ മടിത്തട്ടില്‍ വന്നിറങ്ങി. ആ തണുപ്പിണ്റ്റെ സുഖ ശീതളിമയില്‍ കാലെടുത്തു വച്ചപ്പോള്‍ നല്ല മഴ. ആ ചാറ്റല്‍ മഴയും നനഞ്ഞു ഞാന്‍ പുറത്തെക്കിറങ്ങി.റെയില്‍ വേ സ്റ്റേഷനു മുന്നില്‍ നിന്നും ഒരു ഓട്ടോ പിടിച്ചു പുതിയ സ്റ്റാണ്റ്റിലേക്കു നീങ്ങി. ലിങ്ക്‌ റോഡില്‍ ഒന്നും ഒരു മനുഷ്യനെ പോലും കാണാനില്ല. പാളയം ചന്ത ഇരുട്ടിണ്റ്റെ പുതപ്പില്‍ നിശബ്ദമായി കിടക്കുന്നു... ചിത്രത്തില്‍ കാണുന്നതിനേക്കാള്‍ മനോഹരമായിരുന്നു പുലര്‍ചെ ഉള്ള ആ കാഴ്ച.... മസ്ജിദിണ്റ്റെ മാത്രകയില്‍ ഒരു മനൊഹരമായ കെട്ടിടം. പാളയം മാര്‍കറ്റ്‌ പകല്‍ കാണാന്‍ നല്ല രസമാണൂ. ആളും. ബഹളവുമായി. മാനാഞ്ചിറ മൈതാനം കാണണമെന്ന് ചെന്നു