പോസ്റ്റുകള്‍

ജൂലൈ, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൂകിപ്പായും തീവണ്ടി...

ഇമേജ്
സ്ഥലം : കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍. സമയം : ഒരു നട്ടുച്ച. വൈകുന്നേരത്തെ വെയില്‍ കായല്‍ ഇന്ന് അല്പം ദൂരെയാക്കം എന്ന് കരുതിയാണ് കൊല്ലത്തിനു പുറപ്പെടാമെന്നു കരുതിയത്. ഓന്ത് ആണ് ഈ പരിപാടി പ്ലാന്‍ ചെയ്തത്. പൈസ ഒരു പാട് കയ്യില്‍ ഉള്ളതിനാല്‍ തീവണ്ടിക്ക് പോകാമെന്ന് വച്ചു. (ദയവായി ശ്രദ്ധിക്കുക : ട്രെയിനും തീവണ്ടിയും തമ്മില്‍ അന്തരം ഉണ്ട്. പൈസ കൊടുത്തു പോകുന്നത് ട്രെയിന്‍, അത് നമ്മള്‍ സ്ലീപര്‍ ക്ലാസ്സ്‌ ഒക്കെ ബുക്ക്‌ ചെയ്തെ പോകൂ.. നാടുകാരുടെ ഉന്തും തല്ലും കൊണ്ട്, പടിയില്‍ ഇരുന്നു . ടി ടി ആറിനെ പേടിച് പോകുന്നത് തീവണ്ടി..). അങ്ങനെ ഉച്ചക്കുള്ള ബാംഗ്ലൂര്‍ വണ്ടിയും കാത്ത് നില്കയാണ്. അപ്പോളാണ് ഈയുള്ളവന് ഒരു സംശയം തോന്നിയത്,, "അളിയാ , ഈ സീബ്ര കറുപ്പില്‍ വെളുത്ത വരയുള്ള കുതിര ആണോ അതോ വെളുപ്പില്‍ കറുത്ത വരയുള്ള കുതിര ആണോ..???" "എടാ സീബ്ര രണ്ടു തരാം ഉണ്ട്. കറുപ്പില്‍ വെളുത്ത വര ഉള്ളത് ആണും വെളുപ്പില്‍ കറുത്ത വര ഉള്ളത് പെണ്ണും. " അപ്പോള്‍ ഇത് കേട്ട് നിന്ന കെ ആര്‍ "അളിയാ ആ പെണ്ണിന്റെ വീട് എവിടാ.???" കെ ആറിനെ പറ്റി ഇതിലും നല്ല ഒരവതരണം നല്‍കാനാവില്ല. പെണ്ണ് എ