പോസ്റ്റുകള്‍

മാർച്ച്, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേള്‍ഡ്കപ്പ്‌ ആവേശം..

കുറെ കാലമായി ഈ വഴി വന്നിട്ട്. വേറെ പല പരിപാടികളുമായി അങ്ങനെ കറങ്ങി തിരിഞ്ഞു പോയി. എന്നാല്‍ പിന്നെ ഒരു പോസ്റ്റ്‌ ഇട്ടേക്കാമെന്ന് കരുതി. വേള്‍ഡ്കപ്പ്‌ കത്തി നില്കുവല്ലേ, അത് കൊണ്ട് ഇപ്പൊ ഓര്‍മ വരുന്നത് ഒരു പഴയ വേള്‍ഡ്കപ്പ്‌ കാലം ആണ്. ആദ്യത്തെ ട്വന്റി ട്വന്റി വേള്‍ഡ്കപ്പ്‌ കാലം. കളികളൊക്കെ ഇന്ത്യ പതിവായി പൊട്ടാന്‍ തുടങ്ങിയപ്പോ കളി കാണല്‍ ഒരു വിധം നിര്‍ത്തിയതാണ്. അങ്ങനെ സ്വസ്ഥമായി ഇടുക്കിയുടെ മണ്ണില്‍ ചീട്ടു കളിച് നിര്‍വൃതി അടഞ്ഞ കാലം. അപ്പോളാണ് കളി ചെറുതായി കളിക്കാന്‍ കുറെ എണ്ണം പോയത്. സച്ചിനും ഒന്നും ഇല്ലാത്തത് കൊണ്ട് നമ്മള്‍ അത് അത്ര മൈന്‍ഡ് ചെയ്തില്ല. ധോണി ആണ് ക്യാപ്ടന്‍ എന്നൊക്കെ പറഞ്ഞ അറിവേ ഉള്ളൂ. അങ്ങോര്‍ കുറെ അടിച്ചെന്നൊക്കെ കേട്ടു. അത് കൊണ്ട് തീരെ ശ്രദ്ധിക്കാനേ പോയില്ല. പക്ഷെ നമ്മടെ പിള്ളേര്‍ എല്ലാം സ്ഥിരം പോയി കാണുമാരുന്നു. അങ്ങനെ കളി കണ്ടു വന്ന കണ്ണന്‍ ആണ് പറഞ്ഞത് ഇന്ത്യ പാകിസ്ഥാനെ എറിഞ്ഞു തോല്പിച്ചു എന്ന്. സേവാഗും ഉത്തപ്പയും ഒക്കെ.. പുതിയ കളി അറിയാത്ത നമ്മളോട് അവന്‍ അതൊക്കെ വിസദമായി പറഞ്ഞു തന്നു. അങ്ങനെ അങ്ങനെ നമ്മള്‍ സെമിയിലും എത്തി, അപ്പൊ ഒരാവേശം.നമ്മടെ ഇന്ത്യ സെമിയില്‍ എത്ത