പോസ്റ്റുകള്‍

സെപ്റ്റംബർ, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വീണ്ടും ഒരു റാഗിംഗ് കാലം

ഇമേജ്
അല്ല അവന്മാരെയും പറഞ്ഞിട്ട് കാര്യം ഇല്ല, എന്റെ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കാത്തത് അവരുടെ തെറ്റാണോ..!! കാര്യം പി ജി വിദ്യാര്‍ഥി ഒക്കെ ആണ് ഞാന്‍ .പക്ഷെ വല്യ ബുദ്ധിജീവി ഒന്നും അല്ലാത്തത് കൊണ്ട് സിമ്പിള്‍ വസ്ത്രങ്ങള്‍ ആണ്. അത് കണ്ടാല്‍ തീരെ പ്രായം തോന്നിക്കേം ഇല്ല. കാര്യം രണ്ടു കൊല്ലാതെ മസില് പിടുത്തത്തിനു ഒരു ഇടവേള കൊടുത്താണ്  പി ജി പഠിക്കാന്‍ വന്നത്. അത് കൊണ്ട് തന്നെ ആണ് . ആദ്യ ദിവസം തന്നെ "എവിടുന്നു ട്രാന്‍സ്ഫര്‍ ആയി വന്നതാ " എന്നാ ചോദ്യം കേട്ടത് കൊണ്ടാണ് ലുക്ക്‌ ഒന്ന് മാറ്റിക്കളയാം എന്ന് കരുതിയത്‌. കുറ്റി മീശ ആക്കിയപ്പോ തന്നെ അഞ്ചു വയസ്സ് കുറഞ്ഞു, ജീന്‍സും അരക്കയ്യന്‍ ഷര്‍ട്ടും ആയപ്പോ ഒരു മൂന്നും . അങ്ങനെ കണ്ടാല്‍ ഇപ്പൊ ഒരു മധുരപ്പതിനേഴു. പി ജി പഠിക്കാന്‍ വരുമ്പോ ഇങ്ങനെ സുന്ദരമായ ഒരു അന്തരീക്ഷത്തില്‍ എത്തുമെന്ന് സ്വപ്നേപി കരുതിയില്ല. എല്ലാം യുവരക്തങ്ങള്‍ അങ്ങനെ വീണ്ടും ആ പഴയ ആ സുവര്‍ണ കാല സ്മൃതികളിലേക്ക് ഏതാനും നിമിഷങ്ങള്‍ മാത്രമേ എടുത്തുള്ളൂ..  അങ്ങനെ കഴിഞ്ഞ ആഴ്ച ആണ് ഒന്നാം വര്‍ഷ അഡ്മിഷന്‍ ഒക്കെ ആയി കുട്ടികള്‍ വന്നത്. അങ്ങനെ അവര്‍ നമ്മുടെ മുകള്‍ നിലയില്‍ ക്ലാസ്സ്‌

നീന്താന്‍ പോയാലോ..??

ഇമേജ്
കുറേ പേര്‍ പറയുന്ന കേള്‍ക്കണം, "മൂന്നാം ക്ലാസ്സ്‌ മുതലേ ഇംഗ്ലീഷ് പഠിപ്പിക്കണം" , "കമ്പ്യൂട്ടര്‍ പഠിപ്പിക്കണം, ഇല്ലേല്‍ ഭാവി പോക്കാ ". പക്ഷെ ഇന്നേ വരെ ആരും നീന്തല്‍ പഠിപ്പിക്കണം എന്ന് പറഞ്ഞു ഞാന്‍ കേട്ടിട്ടില്ല. സംഭവം പുശ്ചിച്ചു തള്ളാന്‍ വരട്ടെ .. ഒന്നാലോചിച്ചാല്‍ അല്പം ഗുരുതരം ആണ് പ്രശ്നം. എന്റെ അനുഭവം വച്ച് ഇങ്ങനെ ഒരു ക്ലാസ്സിനു പോകാത്തതിന്റെ ഒരു പാട് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട് . നീന്തല്‍ പഠിച്ചാല്‍ എന്ത് ഭാവി എന്ന് ചോദിയ്ക്കാന്‍ വരട്ടെ. സ്വന്തം ഭാവി ഉണ്ടാവാന്‍ ഈ അറിവ് ചിലപ്പോള്‍ ഉപകാരപ്പെടും. ഒരു പക്ഷെ സ്വന്തം ജീവന്‍ വരെ രക്ഷിക്കാന്‍ ഈ ഒരു ചെറിയ അറിവ് ഉപകാരപ്പെടും. വീടിനു അടുത്ത് തന്നെ തോടും കുളവും ഒക്കെ ഉണ്ടായിട്ടും നീന്തല്‍ പഠിക്കാന്‍ ആയുസിന്റെ കാല്‍ ഭാഗത്തോളം കാത്തിരിക്കേണ്ടി വന്ന ഒരു ഹതഭാഗ്യന്‍ ആണ് ഞാന്‍ . വെള്ളം എന്ന് പറഞ്ഞാലേ വീട്ടുകാര്‍ക്ക് പേടിയാ, അങ്ങോട്ട്‌ നീന്തല്‍ പഠിക്കാന്‍ എന്നും പറഞ്ഞു ചെന്നേച്ചാ മതി. എപ്പോ കിട്ടിയെന്നു ചോതിച്ചാ മതി.! പക്ഷെ ഈ ഒരു അറിവില്ലായ്മ കൊണ്ട് ഒരു പാട് കളി കിട്ടിയിട്ടുണ്ട് 11ആം ക്ലാസ്സില്‍ പാലോട് സസ്യോദ്യാനത്തില്‍ പഠനയ

ഗൂഗിള്‍ പൂക്കളം

ഇമേജ്
ഓണം ഇങ്ങു വന്നു മൂക്കില്‍ കേറി. നമുക്കും ഒന്നാഘോഷിക്കണ്ടേ, ആഘോഷത്തിനു മാറ്റ് കൂട്ടുവാന്‍ പെരുന്നാളിന്റെ അവധിയും കൂടി ആയതോടെ ചുരുക്കത്തില്‍ ഒരു നീണ്ട അവധി തന്നെ ആയി. എല്ലാ ഓണം ആഘോഷവും പോലെ ശിങ്കാരി മേളവും, ഊഞ്ഞാല്‍ ആട്ടവും ഓണസദ്യയും ഒക്കെ ആയി സ്ഥിരം കലാപരിപാടി തന്നെ പക്ഷെ ഇതില്‍ എല്ലാം കേമം നമ്മുടെ അത്തപ്പൂക്കള മത്സരം  തന്നെ.  കാശ് കൊടുത്തു പൂവ് വാങ്ങിയാലെന്താ, നല്ല കിടിലന്‍ കളങ്ങള്‍ അല്ലെ ഇട്ടു വച്ചേക്കുന്നെ. അതിനിടക്ക് നമ്മടെ കുറേ അനിയന്മാര്‍ ഇട്ട ഈ പൂക്കളം ആണ് പെട്ടന്നു ശ്രദ്ധ ആകര്‍ഷിച്ചത്. കാണാന്‍ ഗംഭീരവും കരവിരുത് നിറഞ്ഞതും ഒരുപാടുണ്ടെങ്കിലും നമ്മള്‍ ഇങ്ങനത്തെ ഐറ്റംസ് അല്ലെ ആദ്യം ശ്രദ്ധിക്കുന്നത് . ഇതാണ് സാധനം. നല്ല നല്ല പൂക്കളങ്ങള്‍ ഒക്കെ കണ്ടു ചെന്നപ്പോഴാണ് ഇവന്മാര്‍ ഈ കലാപരിപാടിയുമായി ഇരിക്കുന്നത്. ഈ ആശയം ഇട്ടവനെ അപ്പോള്‍ തന്നെ അഭിനന്ദിച്ചു, അവന്മാര്‍ക്ക് സമ്മാനം കിട്ടിയോ എന്നൊനും ആരും ചോദിച്ചു കേട്ടില്ല, അല്ല, സമ്മാനം അത്ര പ്രധാനം അല്ലല്ലോ. പക്ഷെ അവിടെ വന്നവരെല്ലാം "ഗൂഗിള്‍ പൂക്കളം " കണ്ടോ എന്ന് എല്ലാരോടും ചോതിച്ചു നടപ്പുണ്ടാരുന്നു . അത്രയ്കാര്നു ഇതി