ഗൂഗിള്‍ പൂക്കളം

ഓണം ഇങ്ങു വന്നു മൂക്കില്‍ കേറി. നമുക്കും ഒന്നാഘോഷിക്കണ്ടേ, ആഘോഷത്തിനു മാറ്റ് കൂട്ടുവാന്‍ പെരുന്നാളിന്റെ അവധിയും കൂടി ആയതോടെ ചുരുക്കത്തില്‍ ഒരു നീണ്ട അവധി തന്നെ ആയി.
എല്ലാ ഓണം ആഘോഷവും പോലെ ശിങ്കാരി മേളവും, ഊഞ്ഞാല്‍ ആട്ടവും ഓണസദ്യയും ഒക്കെ ആയി സ്ഥിരം കലാപരിപാടി തന്നെ പക്ഷെ ഇതില്‍ എല്ലാം കേമം നമ്മുടെ അത്തപ്പൂക്കള മത്സരം  തന്നെ. 
കാശ് കൊടുത്തു പൂവ് വാങ്ങിയാലെന്താ, നല്ല കിടിലന്‍ കളങ്ങള്‍ അല്ലെ ഇട്ടു വച്ചേക്കുന്നെ. അതിനിടക്ക് നമ്മടെ കുറേ അനിയന്മാര്‍ ഇട്ട ഈ പൂക്കളം ആണ് പെട്ടന്നു ശ്രദ്ധ ആകര്‍ഷിച്ചത്. കാണാന്‍ ഗംഭീരവും കരവിരുത് നിറഞ്ഞതും ഒരുപാടുണ്ടെങ്കിലും നമ്മള്‍ ഇങ്ങനത്തെ ഐറ്റംസ് അല്ലെ ആദ്യം ശ്രദ്ധിക്കുന്നത് .
ഇതാണ് സാധനം. നല്ല നല്ല പൂക്കളങ്ങള്‍ ഒക്കെ കണ്ടു ചെന്നപ്പോഴാണ് ഇവന്മാര്‍ ഈ കലാപരിപാടിയുമായി ഇരിക്കുന്നത്. ഈ ആശയം ഇട്ടവനെ അപ്പോള്‍ തന്നെ അഭിനന്ദിച്ചു, അവന്മാര്‍ക്ക് സമ്മാനം കിട്ടിയോ എന്നൊനും ആരും ചോദിച്ചു കേട്ടില്ല, അല്ല, സമ്മാനം അത്ര പ്രധാനം അല്ലല്ലോ. പക്ഷെ അവിടെ വന്നവരെല്ലാം "ഗൂഗിള്‍ പൂക്കളം " കണ്ടോ എന്ന് എല്ലാരോടും ചോതിച്ചു നടപ്പുണ്ടാരുന്നു . അത്രയ്കാര്നു ഇതിന്റെ മൌത്ത് പബ്ലിസിറ്റി. ഇത് വരെ കണ്ട പൂക്കളങ്ങളില്‍ എല്ലാം ഒരേ പോലെ കണ്ട സംഭവം ആരുന്നു ചുണ്ടന്‍ വള്ളവും കഥകളി രൂപവും (അതും മുഴുവന്‍ ഇല്ല കേട്ടോ, പകുതി വച്ച് വെട്ടിയ കഥകളി രൂപം, ഇടാനുള്ള എളുപ്പത്തിനു വേണ്ടിയായിരിക്കും !!) . അപ്പോള്‍ ഞാന്‍ കരുതിയത് ഈ വര്‍ഷത്തെ മത്സരത്തിന്റെ തീം അതാവും എന്നാണ്. മത്സരം ആകുമ്പോ ഇങ്ങനെ ചില ചടങ്ങുകള്‍ ഉണ്ടല്ലോ. ഈ ഗൂഗിള്‍ പൂക്കളം കണ്ടപ്പോ ഞാന്‍ അവന്മാരോട്   ചോദിച്ചു " നിങ്ങള്‍ക്ക് തീം ഒന്നും ഇല്ലേ ..??"
അവന്മാരുടെ ഉത്തരം രസകരം ആരുന്നു. ഏതു തീമും ഇതില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ പോരെ, ഗൂഗിള്‍ അല്ലെ ഈ കിടക്കുന്നെ..!!.
ഗൂഗിള്‍ മുദ്രയില്‍ ചുണ്ടന്‍ വള്ളം ഒക്കെ വച്ച് സംഭവം അവന്മാര്‍ കിടിലന്‍ ആക്കി. പക്ഷെ ഇതിലും നല്ല വേറെയും ഉണ്ടാര്‍ന്നത് കൊണ്ട് സമ്മാനം ഒന്നും കിട്ടിയില്ല എന്ന് മാത്രം. 


ഞാന്‍ എങ്ങാനും ജഡ്ജിംഗ് കമ്മിറ്റിയില്‍ ഉണ്ടാരുന്നേല്‍ ഇതിനു ഒരു പ്രോത്സാഹന സമ്മാനം എങ്കിലും കൊടുത്തേനെ.. 

മനോഹരമായ ബാക്കി പൂക്കളങ്ങളും ഒന്ന്  കണ്ടാലോ..









കാണാന്‍ ഇറങ്ങിയത് അല്പം താമസിച്ചത് കൊണ്ട് ഇതിലും മനോഹരമായ പൂക്കളങ്ങള്‍ പലതും അവിടത്തെ പിള്ളേരുടെ നെഞ്ചത്തും, പോക്കറ്റിലും ഒക്കെ ഇരിക്കുന്ന കണ്ടു. കോളേജില്‍ പൂക്കള മത്സരം നടത്തിയിട്ടുള്ള എല്ലാര്‍ക്കും ഓര്‍മയുള്ള സംഗതി ആയിരിക്കും അത്. നല്ല സുന്ദരന്‍ പൂക്കളം ഒക്കെ ഇട്ടിട്ടു ജഡ്ജിംഗ് കമ്മിറ്റി വന്നിട്ട പോയി കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ആ പൂക്കളം ഓരോന്നിന്റെം നെഞ്ചത്ത്‌ ആയിരിക്കും. അതും ഒരു രസം. കാവലിനു ആള്‍ ഇരുന്നത് കൊണ്ട് ഇത്ര എണ്ണം എങ്കിലും എന്റെ ക്യാമറയില്‍ പതിഞ്ഞു എന്ന് മാത്രം.
കണ്ടത് സുന്ദരം കാണാത്തത് അതിസുന്ദരം..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...