ഒരു ആനവണ്ടി യാത്ര.

                                      നമ്മുടെ ആനവണ്ടിയുടെ ഒരു കാര്യമേ.. അയ്യോ ക്ഷമിക്കണം, അങ്ങനെ അല്ല , ഇത് ആനവണ്ടിയുടെ കുഴപ്പം അല്ല അതിന്റെ പപ്പാന് പറ്റിയ ഒരു അബദ്ധം ആണ്.. എന്റെ സുഹൃത്ത് ആയ ശ്രീ കമ്പോസര്‍ ഷിജു ആണ്  ഈ സംഭവത്തിലെ ഇര. 'റോക്ക് ആന്‍ഡ്‌ റോള്‍ ' എന്ന ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂട്ന്റെ ഹിറ്റ്‌ കഥാപാത്രം ആയ " P P ഷിജു " വിനെ ഈ വേളയില്‍ പ്രത്യേകം അനുസ്മരിക്കുന്നു..

                                      അങ്ങനെ നമ്മുടെ കമ്പോസര്‍ ഷിജു കിളിമാനൂര്‍ നിന്നും വടക്കോട്ട് പോരുമ്പോളാണ് ഈ സംഭവം നടക്കുന്നത് . വേഗം പോരമെന്നു കരുതി ആശാന്‍ നമ്മുടെ സ്പീഡ് വണ്ടിയില്‍ തന്നെ കേറി. പണിഞ്ഞു പുതുക്കി ഇട്ടിരിക്കുന്ന നമ്മടെ എം സി റോഡ്‌ അല്ലെ ഇപ്പോള്‍. വണ്ടി വെടിയും പുകയും പോലെ ഇങ്ങു പോന്നു . കൊട്ടാരക്കര എത്തി സ്റ്റാന്‍ഡില്‍ കയറി , അഞ്ചു മിനിറ്റ് കഴിഞ്ഞു വണ്ടി എടുത്തു പോവുകയും ചെയ്തു. വണ്ടി കുറെ ദൂരം പിന്നട്ടപ്പോള്‍ വണ്ടിയിലെ ഏതോ ഒരു ആശാന്‍ പതുക്കെ ഇറങ്ങാനുള്ള ഒരുക്കം തുടങ്ങി. പെട്ടിയും പൊക്കണവും ഒക്കെ എടുത്തു ഡോര്‍ന്റെ അടുത്ത് എത്തി. അദ്ദേഹം "ആളിറങ്ങാന്‍ ഉണ്ട് , ബെല്‍ അടിച്ചേ .." എന്ന് ആവശ്യപെട്ടു. പ്രതികരണം ഒന്നും ഇല്ല. ഷിജുമോന്‍ കരുതി സ്പീഡ് വണ്ടി അല്ലെ , അടുത്തെങ്ങും നിര്‍ത്തില്ല അതാവും അനക്കം ഒന്നും ഇല്ലാത്തതെന്ന് . ഷിജുമോന്‍ ദുരിശം പിടിച്ചു പോകുന്നതാണെന്നത് വേറെ സത്യം.
                                      അല്ലെങ്കിലും വണ്ടി വിട്ടാല്‍ പിന്നെ അടുത്തത് നമ്മുടെ സ്റ്റോപ്പില്‍ മാത്രം നിര്‍ത്തിയാല്‍ മതിയെന്ന് വിചാരിക്കുന്നവരാണ് നമ്മള്‍ എല്ലാവരും.. അത് പോലെ തന്നെ ഷിജുമോനും ," ശെടാ , ഇയാള്‍ കാരണം പിന്നേം താമസിക്കുമല്ലോ" എന്ന ലൈനില്‍ ആയിരിക്കും എല്ലാരുടേം ചിന്ത. അപ്പോഴേക്കും മറ്റേ പുള്ളി ശബ്ദം ഉയര്‍ത്തി തുടങ്ങി. "ഡോ, വണ്ടി അടിച്ചു നിര്‍ത്തെടോ , ആളിറങ്ങണം ". 
                                      എവിടെ, യാതൊരു അനക്കുവും ഇല്ല, അപ്പോഴേക്കും മറ്റേ പുള്ളിക്ക് ഇറങ്ങേണ്ട സ്ഥലം എത്തി. എന്നിട്ടും ഒരു അനക്കവും ഇല്ല. ആ ദേഹം പണ്ടാര കലിപ്പ്  "ഏതവനാടാ  ഇതിന്റെ കണ്ട്രാവി , നീ വല്യ ആള്‍ ആകല്ലേ , വണ്ടിക്ക് ഇവിടെ സ്റ്റോപ്പ്‌ ഉള്ളതാ, നിര്‍ത്തെടാ ഇവിടെ, "
ഇത്തവണയും ഒരു അനക്കവും ഇല്ല.. പുള്ളി പതുക്കെ ഭരണി പാട്ട് തുടങ്ങി. അല്ല പിന്നെ!!! . നിര്‍ത്തേണ്ട സ്റ്റോപ്പ്‌ ആയിട്ടും കണ്ട്രാവി നിര്‍ത്തിയില്ലേല്‍ പിന്നെ പുള്ളിക്ക് കലിപ്പ് ആകില്ലേ. നമ്മുടെ പാപ്പാന്‍ ഇതൊന്നു അറിയാതെ വണ്ടി പറപ്പിക്കുകയാണ് . അല്ല പാപ്പാന്‍ ബെല്ലടി മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നാണല്ലോ വയ്പ്പ്. അല്ലാതെ വഴിയെ പോകുന്ന വണ്ടി പോലും ശ്രദ്ധിക്കാറില്ലലോ...!! എതിരെ ആരെങ്കിലും ഇടിക്കും എന്ന ഘട്ടം വരുമ്പോള്‍ ലൈറ്റ് അടിച്ചു കാണിക്കുക എന്നതാണ് ആകെ ഉള്ള ഒരു അധിക ജോലി...!!! അവസാനം മറ്റേ പുള്ളി ഗതി കെട്ടു നേരെ പാപ്പാന്റെ അടുത്തെത്തി . കണ്ട്രാവിയോട് ഉള്ള കലിപ്പ് മൊത്തം പപ്പനോട് തീര്‍ത്തു.
                                       പാപ്പാന്‍ അപ്പോഴാണ്‌ ഇങ്ങനെ ഒരു മെഗാ സീരിയല്‍ തന്നെ പുറകില്‍ ഓടിയ കാര്യം അറിയുന്നത്. അദ്ദേഹം വണ്ടി നിര്‍ത്തി ആളെ ഇറക്കി വിട്ടു. എന്നിട്ട് പുള്ളി ഒരു ചോദ്യം "ഇത്രേം പുകിലു നടന്നിട്ടും ആ _____ എവിടെ പോയി കിടക്കുവാ ??" അപ്പോഴാണ്‌ നമ്മുടെ ഷിജുമോന്‍ ഉള്‍പ്പെടെ എല്ലാരും ശ്രദ്ധിച്ചത് .. അല്ല നമ്മടെ കണ്ട്രാവി എവിടെ പോയി..!! 
                                      അദ്ദേഹം ബസില്‍ ഇല്ല..!!! ആ പാവത്തിനെ കയറ്റാതെയാ നമ്മടെ പാപ്പാന്‍ കൊട്ടാരക്കരയില്‍ നിന്നും കത്തിച്ചു പോന്നത്. അല്ലേലും അതൊന്നും ശ്രദ്ധിക്കേണ്ടത് നമ്മുടെ പാപ്പാന്‍ അല്ലലോ!! കാശു കൊടുത്തു പോകുന്നവര്‍ വേണേല്‍ വിളിച്ചു കയറ്റിക്കോണം.  ബസില്‍ ഇല്ലാതിരുന്ന ആ പാവത്തിനേയാ എല്ലാരും കൂടെ ഇത്ര നേരവും തെറി വിളിച്ചു കൊന്നത്.. അവസാനം വണ്ടി തിരിച്ചു കൊട്ടാരക്കരയ്ക്  തിരിച്ചു വിട്ടു . ദുരിശം പിടിച്ചു പാഞ്ഞ കമ്പോസര്‍ ഷിജു ഉള്‍പ്പെടെ അന്‍പതോളം പേര്‍ ഒരു മണിക്കൂര്‍ വൈകിയാതാണ് കഥയുടെ സാരാംശം... പിന്നെ ഉള്ള സമയം മൊത്തം ഭരണിപാട്ട്  കേട്ടത് പാവം പാപ്പാന്‍ ആരുന്നു ...........!!!!!!!!!!!

അഭിപ്രായങ്ങള്‍

Prabhan Krishnan പറഞ്ഞു…
സംഭവം രസകരമായിട്ടുണ്ട്..
ഇവരുടെ മൊബൈല്‍ ഫോണും പരിധിക്കു പുറത്തായിരുന്നോ..?
ഫോണ്ട് വലിപ്പം കുറച്ച് ബ്ലോഗ് ഇനിയും ഭംഗിയാക്കൂ.
ആശംസകളോടെ..പുലരി
കൊള്ളാം.. രസചരട് പൊട്ടാതെ വായിച്ചു. ആശംസകള്‍
നേരത്തേ ഇങ്ങനൊരു സംഭവം കേട്ടിട്ടുണ്ട്. മൊബൈല്‍ ഫോണൊക്കെ വ്യാപകമാവുന്നതിന് മുന്‍പ്. ഇന്ന് കഥയില്‍ ചോദ്യമുണ്ട്. പ്രഭന്‍ ക്യഷ്ണന്‍ ചോദിച്ച ചോദ്യം....
ധൃതിപിടിച്ചെഴുതിയതുപോലെ തോന്നുന്നു...
ആശംസകള്‍...
അല്ലേലും ഈ പപ്പന്റെ ഒരു കാര്യം.. സോറി പാപ്പാന്റെ ഒരു കാര്യം... :P
ajith പറഞ്ഞു…
കൊള്ളാം..സംഗതി സത്യമാണോ..?
Tomsan Kattackal പറഞ്ഞു…
രസകരം, അല്‍പം അക്ഷരത്തെറ്റുകള്‍, അക്ഷരത്തിന്റെ വലുപ്പം എന്നിവ ശ്രദ്ധിക്കുമല്ലോ?
Lipi Ranju പറഞ്ഞു…
പാവം കണ്ട്രാവി !! :)
രാം പതാരം പറഞ്ഞു…
ഫോണ്ട് വലിപ്പം അല്പം കുറച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.
അഭിഷേക് പറഞ്ഞു…
asakaramayi avatharippichu ...eshtayi...chila samsayangal allenkil venda kadhayil chodyamillallo..ha ha ha
ശ്രീ പതാരം പറഞ്ഞു…
@പ്രഭന്‍ ക്യഷ്ണന്‍: കമ്പോസര്‍ ഷിജുവിനോട് അത് ചോദിക്കാന്‍ വിട്ടു പോയി.. :(

@ഷബീര്‍ - തിരിച്ചിലാന്‍: :)

@മനോജ് കെ.ഭാസ്കര്‍: അതെ, ശെരിക്കും തിരക്ക് പിടിച്ചു എഴുതിയതാണ് .. Ra-One കാണാന്‍ പോകാന്‍ ഉള്ള തിരക്കില്‍ ആരുന്നു..

@ajith: സംഭവം നടന്നിട്ട് മൂന്നു ആഴ്ച പോലും ആയില്ല !!

@രാം പതാരം: ഒന്ന് നേരില്‍ സംസാരിക്കേണ്ടിയിരിക്കുന്നു... അക്ഷരം വലുപ്പം കൂടുതല്‍ എന്ന് എല്ലാരും പറയുന്നു. എനിക്ക് അങ്ങനെ തോന്നുമില്ല.. ഫോണ്ട് പ്രശ്നം ആയിരിയ്ക്കും . ഞാന്‍ സമയം പോലെ ആ വഴി വരാം . ഇതൊന്നു ശെരിയാക്കണം
ആനവണ്ടിയിലെ യാത്രകള്‍ എപ്പോഴും അങ്ങനെയാണ് .പ്രത്യേകിച്ചും ദൂരയാത്രകള്‍ .അതും രാത്രി യാത്ര .എങ്കിലും ആനവണ്ടി നമ്മുടെ സ്വന്തം വണ്ടി

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...