പോസ്റ്റുകള്‍

2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എന്റെ പൊന്നമ്പലവാസാ...

ഇമേജ്
ഈ ബ്ലോഗ്‌ വായിച്ച പലരും എന്നോട് ചോദിച്ച ഒരു ചോദ്യം ഉണ്ട്. "ഈ പേരും ഇതിനകത്ത് ഉള്ളതും തമ്മില്‍ ഒരു ബന്ധവും ഇല്ലലോ?". സംഭവം തുടങ്ങിയ കാലത്ത് ഒരു ബുദ്ധിജീവി ലുക്ക്‌ കിട്ടാന്‍ വേണ്ടി ഇട്ട പേരാ, പിന്നെ അത് മാറ്റിയില്ല. അല്ലെങ്കില്‍ തന്നെ ഒരു പേരില്‍ എന്തിരിക്കുന്നു?. ടൈഗര്‍ ബിസ്കേറ്റില്‍ ടൈഗര്‍ ഇല്ലലോ എന്ന ചോദ്യം പോലെ ബാലിശം ആണ് ഇതും. അല്ലെങ്കില്‍ തന്നെ അലുവയും മത്തിക്കറിയും ആണല്ലോ ഇപ്പോളത്തെ ട്രെന്‍ഡ്. പൊന്നമ്പല വാസാ എന്ന പേര് കേള്‍ക്കുമ്പോള്‍ സാക്ഷാല്‍ പൊന്നമ്പലവാസന്‍ അയ്യപ്പനെ ആണല്ലോ ഓര്‍മ്മ വരിക. ഈ കഥയിലും ചെറിയ ഒരു കഥാപാത്രം പൊന്നമ്പലവാസന്‍ തന്നെ. ഒരു വൈകുന്നേരം ടൌണ്‍ ക്ലബ്ബിന്റെ വരാന്തയില്‍ ഓന്തിന്റെ കൂടെ ഇരുന്നു സൊറ പറഞ്ഞു ഇരിക്കുമ്പോഴാണ് ഓന്തിന്റെ പഴേ കൂട്ടുകാര്‍ വന്നു ചാടിയത്. ഓന്തിന്റെ കൂട്ടുകാര്‍ ഒരു വന്‍ പട തന്നെ ഉണ്ട്. ബ്രഹ്മചാരി,ടിന്റു-മോന്‍, കുശന്‍, ശര്‍മ ഇത്യാദി പല അവതാരങ്ങളും ആ കൂട്ടത്തില്‍ ഉണ്ട്. അങ്ങനെ ഇരുന്നു അവന്മാരുടെ പഴയ ടൂട്ടോരി ജീവിതം പറഞ്ഞു തുടങ്ങി. അതില്‍ ഒന്ന് ഇങ്ങനെ. ക്രിക്കറ്റ്‌ കളി തലക്ക് മൂത്ത് അടുത്ത സ്കൂളുകളില്‍ നിന്നും ടീമിനെ

സമസ്തകേരളം പി ഓ

ഇമേജ്
ഇതൊരു സിനിമ റിവ്യൂ അല്ല എന്ന് ആദ്യമേ പറയട്ടെ. ഇക്കഴിഞ്ഞ മാസം ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് എന്നെ ഒന്ന് ചുറ്റിച്ച കഥ ആണ് ഇത്. കുറച്ച് നാള്‍ക്ക് മുന്‍പേ തന്നെ ഞങ്ങടെ പോസ്റല്‍ ഓഫീസിന്റെ പിന്‍കോഡ് മാറിയത് ഞാന്‍ അറിഞ്ഞിരുന്നു. ആദ്യമേ ഒന്ന് ഞെട്ടി, ആരാധക വൃന്ദങ്ങളില്‍ നിന്നുള്ള കത്തുകള്‍ എല്ലാം ഇനി എങ്ങോട്ട് പോകും ഈശ്വരാ ..! പക്ഷെ പഴയ പിന്‍ കോഡില്‍ അയച്ചാലും ഇവിടെ തന്നെ എത്തുമെന്ന് കേട്ടപ്പോള്‍ ഉണ്ടായ ആശ്വാസം. കാര്യം ഇതൊക്കെ ആണെങ്കിലും ഉച്ച വരെ മാത്രം പോസ്റ്റ്‌ ഓഫീസ് പ്രവര്‍ത്തിക്കുന്ന എന്റെ സുന്ദര ഗ്രാമത്തില്‍ സാധാരണ കത്തുകള്‍ ഒരാഴ്ചക്കുള്ളില്‍ ഒന്നും എത്തി പതിവില്ല. എല്ലാ ക്രിസ്തുമസിനും കൃത്യമായി വരാറുള്ള പട്ടിക്കാടന്റെ ആശംസാകാര്‍ഡ് പോലും പുതുവര്‍ഷം കഴിഞ്ഞാണ് കയ്യില്‍ എത്തുക. ആകെ മൂന്നു ജീവനക്കാര്‍ മാത്രേ ഉള്ളൂ താനും. അത് കൊണ്ട് തന്നെ പിന്‍ കോഡ് മാറിയ ശേഷം അങ്ങനെ ഒരു മാറ്റം ഉണ്ടായതായി പോലും എനിക്ക് തോന്നിയില്ല. On I.G.S എന്ന തലക്കെട്ടില്‍ ഉള്ള കത്തുകള്‍ മാത്രം ആയിരുന്നു കൃത്യമായ ഇടവേളകളില്‍ വന്നു കൊണ്ടിരുന്നത്. On I.G.S എന്ന് കാണുമ്പോള്‍ തന്നെ അവര്‍ അത് അപ്പോഴേ വീട്ടില്‍ എത്തിക്കുമാരുന്

ഒരല്പം ഗന്ഗ്നം സ്റ്റൈല്‍...

ഇമേജ്
പറഞ്ഞു വരുന്നത് ഇപ്പോഴത്തെ വൈറല്‍ വീഡിയോ ഗന്ഗ്നം സ്റ്റൈല്‍ നെ പറ്റി തന്നെ ആണ്. ഇത് എഴുതുന്ന ഈ സമയത്തിനിടക്ക് തന്നെ അത് നാല്പത്തി ഏഴു കോടി ആള്‍ക്കാര്‍ കണ്ടു കഴിഞ്ഞു. ഇനിയും അതിനെപ്പറ്റി എഴുതി പ്രചരിപ്പിക്കേണ്ട കാര്യം ഇല്ല. ഇന്‍റര്‍നെറ്റില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്നത് അത് തന്നെ. ജൂലൈ മാസത്തില്‍ പുറത്തിറങ്ങിയ ഈ ഗന്ഗ്നം ഗാനം ഞാന്‍ കേള്‍ക്കുന്നത് സെപ്റ്റംബര്‍ അവസാനം ആണ്. അന്ന് ഏകദേശം മുപ്പതു കോടി ആള്‍ക്കാര്‍ കണ്ടതെ ഉള്ളരുന്നു. കൃത്യമായി പറഞ്ഞാല്‍ സെപ്റ്റംബര്‍ 28നു ആദ്യം കാണുമ്പോള്‍ 292 മില്യണ്‍ ആരുന്നു കണ്ട കണക്ക്. തൊട്ടു പിറ്റേ ദിവസം തന്നെ അത് 302 ആയി അന്നാദ്യമായാണ് "മില്യണ്‍നു ഒന്നും ഒരു വില ഇല്ലേടേ..!! " എന്ന് ചോദിച്ചു പോയത്. കാരണം അത് വരെ ഈ മില്യണ്‍ വ്യൂസ് എന്ന് പറയുന്നത് അക്ഷരാര്‍ഥത്തില്‍ വല്യ കണക്ക് ആരുന്നു. സത്യത്തില്‍ 9GAG ന്റെ ഫേസ്ബുക്ക്‌ പേജില്‍ കേറി കളിക്കുമ്പോഴാണ് ഈ ചുള്ളന്റെ കുറെ ഫോട്ടോയും പിന്നെ ഗന്ഗ്നം സ്റ്റൈല്‍ എന്ന പേരും ഒക്കെ കണ്ടത്. ആദ്യം അത്ര കാര്യം അക്കിയില്ലെങ്കിലും വടക്കന്‍ കൊറിയയെയും തെക്കന്‍ കൊറിയയെയും വച്ച് ഒരു വര്‍ണന കണ്ടപ്പോള

അപ്പൊ അങ്ങനെയാണ് ഷൊര്‍ണൂര്‍ ജങ്ക്ഷന്‍ ഉണ്ടായത്

ഇമേജ്
ഒരു പഴേ പെരുന്നാള് കാലത്താണ് നാട് കാണലിന്റെ ഭാഗമായി വടക്കന്‍ കേരളത്തിലേക്ക് ആദ്യമായി പോകാന്‍ ഒരു അവസരം ഒത്തു വന്നത്. ഏതോ ഒരു അവധിക്കാലത്ത്‌ മലനാട്ടില്‍ നിന്നും ഇറങ്ങി കൊടുങ്ങല്ലൂരമ്മയുടെ മണ്ണില്‍ ചുറ്റി നടക്കുന്ന സമയം. നമ്മടെ ഒരു ഗെഡി ശ്രീ അപ്പക്കാള അവര്‍കളുടെ സ്വവസതിയില്‍ ചുമ്മാ ഈച്ചയും അടിച്ചു ഇരിക്കുന്ന ഒരു ദിവസം. അത്തവണത്തെ  പെരുന്നാളിന്റെ (വലിയ പെരുന്നാള്‍ ആണോ ചെറിയ പെരുന്നാള്‍ ആണോ എന്ന് കൃത്യമായി ഓര്‍മയില്ല) തലേന്നാള്‍ ആണ് ഇത്. അങ്ങനെ പ്രത്യേകിച്ചു പണി ഒന്നും ഇല്ലാതെ അങ്ങനെ ഇരിക്കുന്ന സമയം. എന്തോ വെട്ടു കേസ് കാരണം കൊടുങ്ങല്ലൂര്‍ നഗരം മൂന്നു ദിവസത്തേക്ക് ഹര്‍ത്താല്‍ മഹോത്സവം നടത്തുകയാണ്. മൂന്നു പാര്‍ട്ടിക്കാരുടെയും സഹകരണം മൂലം ആണ് അത് മൂന്നു ദിവസം നീളുന്ന മഹോത്സവം ആയതു. അങ്ങനെ ഒരു ഗതിയും ഇല്ലാതെ ഇരിക്കുമ്പോഴാണ് കാള പെരുന്നാള്‍ കൂടാന്‍ പച്ചാളത്തിന്റെ വീട്ടില്‍ പോകുന്ന കാര്യം സൂചിപിച്ചത്. നമ്മുടെ മഹാനടന്‍ പച്ചാളം പെരുന്നാള് കൂടാന്‍ വിളിച്ചിട്ട് പോകതിരിക്കയോ. അചിന്തനീയം. പാലക്കാടന്‍ സുന്ദരിയായ പറളി ഗ്രാമം ആണ് പച്ചാളത്തിന്റെ സ്വദേശം. ആദ്യമായി ഭാരതപ്പുഴയുടെ തീരങ്ങള്‍ കാണാന്‍ കിട

നോക്കിയ പ്യൂര്‍വ്യൂ

ഇമേജ്
പണ്ട് കാലം മുതല്‍ക്കേ ഒരു നോക്കിയ ആരാധകന്‍ ആണ് ഞാന്‍. കുറെ അധികം നോക്കിയ ഫോണുകളും ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ അവന്മാരോടുള്ള ബഹുമാനം ഒന്ന് കൂടെ കൂടി, ആ മാതിരി ഒരു ഐറ്റം ആണ് ഈ വര്‍ഷത്തെ " വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍ " അവര്‍ അവതരിപ്പിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച പുതിയ മോഡലിനുള്ള അവാര്‍ഡും അത് തന്നെ സ്വന്തം ആക്കി.  41 മെഗാപിക്സെല്‍ ക്യാമറ ആണ് ഇതിന്റെ ഹൈലൈറ്റ് . പക്ഷെ വെറും ഒരു 41 മെഗാ പിക്സെല്‍ ക്യാമറ ആയി ഇതിനെ മാത്രം ഇതിനെ കാണരുത്. അതിനുമപ്പുറം പലതും ഇതില്‍ ഉണ്ട്. ക്യാമറ രംഗത്തെ ഒരു വലിയ മാറ്റം തന്നെ ഇതില്‍ ഉണ്ട്. ഈ ഫോണിന്റെ മറ്റു സംഭവങ്ങള്‍ ഒന്നും ഞാന്‍ വിശദീകരിക്കുന്നില്ല . പ്യൂര്‍വ്യൂ  ടെക്നോളജി ചെറുതായി ഒന്ന് പരിചയപ്പെടാം. മെഗാപിക്സെല്‍ വെറും അക്കത്തിന്റെ കളികള്‍ മാത്രം. നമ്മള്‍ ഒരു ഫോട്ടോ പ്രിന്റ്‌ ചെയ്യ്താല്‍ അങ്ങേയ്യറ്റം a3 സൈസ് പോസ്റ്റര്‍ അടിക്കും (12 x16  ഇഞ്ച്‌ ). അത്രയും വലുപ്പത്തില്‍ പ്രിന്റ്‌ അടിക്കാന്‍ ഒരു 5 മെഗാ പിക്സെല്‍ തന്നെ ധാരാളം. കമ്പ്യൂട്ടറിലും മൊബൈലിലും ഒക്കെ കാണാന്‍ ഒരു 3 മെഗാപിക്സെല്‍ തന്നെ അധികം ആണ്. പിന്നെ എന്താണ് ഈ 41 ന്റെ ഗുട്ടന്‍സ്. ന