പോസ്റ്റുകള്‍

മാർച്ച്, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നോക്കിയ പ്യൂര്‍വ്യൂ

ഇമേജ്
പണ്ട് കാലം മുതല്‍ക്കേ ഒരു നോക്കിയ ആരാധകന്‍ ആണ് ഞാന്‍. കുറെ അധികം നോക്കിയ ഫോണുകളും ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ അവന്മാരോടുള്ള ബഹുമാനം ഒന്ന് കൂടെ കൂടി, ആ മാതിരി ഒരു ഐറ്റം ആണ് ഈ വര്‍ഷത്തെ " വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍ " അവര്‍ അവതരിപ്പിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച പുതിയ മോഡലിനുള്ള അവാര്‍ഡും അത് തന്നെ സ്വന്തം ആക്കി.  41 മെഗാപിക്സെല്‍ ക്യാമറ ആണ് ഇതിന്റെ ഹൈലൈറ്റ് . പക്ഷെ വെറും ഒരു 41 മെഗാ പിക്സെല്‍ ക്യാമറ ആയി ഇതിനെ മാത്രം ഇതിനെ കാണരുത്. അതിനുമപ്പുറം പലതും ഇതില്‍ ഉണ്ട്. ക്യാമറ രംഗത്തെ ഒരു വലിയ മാറ്റം തന്നെ ഇതില്‍ ഉണ്ട്. ഈ ഫോണിന്റെ മറ്റു സംഭവങ്ങള്‍ ഒന്നും ഞാന്‍ വിശദീകരിക്കുന്നില്ല . പ്യൂര്‍വ്യൂ  ടെക്നോളജി ചെറുതായി ഒന്ന് പരിചയപ്പെടാം. മെഗാപിക്സെല്‍ വെറും അക്കത്തിന്റെ കളികള്‍ മാത്രം. നമ്മള്‍ ഒരു ഫോട്ടോ പ്രിന്റ്‌ ചെയ്യ്താല്‍ അങ്ങേയ്യറ്റം a3 സൈസ് പോസ്റ്റര്‍ അടിക്കും (12 x16  ഇഞ്ച്‌ ). അത്രയും വലുപ്പത്തില്‍ പ്രിന്റ്‌ അടിക്കാന്‍ ഒരു 5 മെഗാ പിക്സെല്‍ തന്നെ ധാരാളം. കമ്പ്യൂട്ടറിലും മൊബൈലിലും ഒക്കെ കാണാന്‍ ഒരു 3 മെഗാപിക്സെല്‍ തന്നെ അധികം ആണ്. പിന്നെ എന്താണ് ഈ 41 ന്റെ ഗുട്ടന്‍സ്. ന