പോസ്റ്റുകള്‍

ജൂൺ, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അപ്പൊ അങ്ങനെയാണ് ഷൊര്‍ണൂര്‍ ജങ്ക്ഷന്‍ ഉണ്ടായത്

ഇമേജ്
ഒരു പഴേ പെരുന്നാള് കാലത്താണ് നാട് കാണലിന്റെ ഭാഗമായി വടക്കന്‍ കേരളത്തിലേക്ക് ആദ്യമായി പോകാന്‍ ഒരു അവസരം ഒത്തു വന്നത്. ഏതോ ഒരു അവധിക്കാലത്ത്‌ മലനാട്ടില്‍ നിന്നും ഇറങ്ങി കൊടുങ്ങല്ലൂരമ്മയുടെ മണ്ണില്‍ ചുറ്റി നടക്കുന്ന സമയം. നമ്മടെ ഒരു ഗെഡി ശ്രീ അപ്പക്കാള അവര്‍കളുടെ സ്വവസതിയില്‍ ചുമ്മാ ഈച്ചയും അടിച്ചു ഇരിക്കുന്ന ഒരു ദിവസം. അത്തവണത്തെ  പെരുന്നാളിന്റെ (വലിയ പെരുന്നാള്‍ ആണോ ചെറിയ പെരുന്നാള്‍ ആണോ എന്ന് കൃത്യമായി ഓര്‍മയില്ല) തലേന്നാള്‍ ആണ് ഇത്. അങ്ങനെ പ്രത്യേകിച്ചു പണി ഒന്നും ഇല്ലാതെ അങ്ങനെ ഇരിക്കുന്ന സമയം. എന്തോ വെട്ടു കേസ് കാരണം കൊടുങ്ങല്ലൂര്‍ നഗരം മൂന്നു ദിവസത്തേക്ക് ഹര്‍ത്താല്‍ മഹോത്സവം നടത്തുകയാണ്. മൂന്നു പാര്‍ട്ടിക്കാരുടെയും സഹകരണം മൂലം ആണ് അത് മൂന്നു ദിവസം നീളുന്ന മഹോത്സവം ആയതു. അങ്ങനെ ഒരു ഗതിയും ഇല്ലാതെ ഇരിക്കുമ്പോഴാണ് കാള പെരുന്നാള്‍ കൂടാന്‍ പച്ചാളത്തിന്റെ വീട്ടില്‍ പോകുന്ന കാര്യം സൂചിപിച്ചത്. നമ്മുടെ മഹാനടന്‍ പച്ചാളം പെരുന്നാള് കൂടാന്‍ വിളിച്ചിട്ട് പോകതിരിക്കയോ. അചിന്തനീയം. പാലക്കാടന്‍ സുന്ദരിയായ പറളി ഗ്രാമം ആണ് പച്ചാളത്തിന്റെ സ്വദേശം. ആദ്യമായി ഭാരതപ്പുഴയുടെ തീരങ്ങള്‍ കാണാന്‍ കിട