പോസ്റ്റുകള്‍

2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സാറ് ഡോക്ടറാ അല്ലേ !

ഇമേജ്
ചെങ്ങന്നൂർ കോളേജിന്റെ ആ ഓടിട്ട കെട്ടിടത്തിന്റെ വരാന്തയിൽ വരാന്തയിൽ ചിന്താഗാത്രനായി നിൽക്കുന്ന കമ്പോസർ ശിശുവിനെ ആ ശബ്ദം ഉണർത്തി. "എന്താ പേര്?" "പി പി ശിശു. നിന്റെയോ?" "ലൂക്കോച്ചൻ. പുതിയ അഡ്മിഷൻ ആണോ" ശി: "അതെ. നമ്മൾ ഒരേ ക്ലാസ്സിൽ ആണല്ലേ!" ലൂ: "അതെ. ഇനി രണ്ടു കൊല്ലം നമുക്ക് തകർക്കാമെന്നേ." ശി: "ഓ" ( മുടിഞ്ഞ പഠിപ്പിസ്റ്റ് ആണെന്ന് തോന്നുന്നു, കണ്ണട ഒക്കെ ഉണ്ടല്ലോ. എന്തായാലും കാര്യമായി കുറച്ച് കാര്യവിവരമുള്ള ഒരാളുടെ കൂടെ പഠിച്ചാലേ രക്ഷപെടാൻ സാധിക്കൂ) ലൂ: "എന്താ ആലോചിക്കുന്നത് ?" ശി: "ഏയ്‌, ഒന്നുമില്ല" ലൂ: "ഞാൻ വന്നപ്പോഴേ ശ്രദ്ധിക്കുന്നതാ. ആ മുറി പ്രിൻസിപ്പാളിന്റേത് ആണോ?", അടുത്തുള്ള ആ മുറി ചൂണ്ടിക്കാട്ടി ലൂക്കോച്ചൻ ചോദിച്ചു. ശി: "അതെന്നാ തോന്നുന്നത്." ലൂ: "എന്താ സാറിന്റെ പേര്?" ശി: "എനിക്ക് അറിയില്ല. നമുക്ക് ആരോടേലും ചോദിക്കാം." ലൂ: "ഏയ്‌ അത് വേണ്ട, നമുക്ക് അല്ലാതെ കണ്ടുപിടിക്കാം." ശി: "അതെങ്ങനെ?" ലൂ: "സാറിന്റെ റൂമി

വിജനതയിൽ

ഇമേജ്
പോകും വഴിയെല്ലാം വിജനമത്രേ അവൾ പോകും വഴിയെല്ലാം വിജനമത്രേ! അരയാലിന്റെ പിന്നിലൊളിച്ചിരുന്ന, അവളെ തിരയുന്നൊരെൻ കണ്ണുകൾ കണ്ടുകാണില്ല. അതോ അങ്ങനെയൊരു കണ്ണുകളെ അവൾ തിരഞ്ഞുകാണില്ലെന്നാണോ! പതിനാറിന്റെ പവിത്രത അങ്ങനെയൊരു തിരച്ചിൽ നടത്തിക്കാണില്ല എന്നാണോ? നിറമെഴുന്നൊരു പതിനേഴിൻ പരിണയം അവൾ കണ്ണുകളിൽ ഒളിപ്പിച്ചിരുന്നു. പോകും വഴി പിൻതുടർന്നൊരെൻ പാദമുദ്രകൾ പിന്നിലേക്ക് നോക്കാത്ത അവൾ കണ്ടതുമില്ല. അതോ മറവിയിലേക്ക് നടന്നകലാൻ കൊതിച്ച മനം തിരിഞ്ഞുനോക്കുന്നത് വിലക്കിയതോ! പാവാടയിൽ നിന്ന് പതിനെട്ടിന്റെ അരസാരിയിലേക്ക് മാറിയപ്പോഴും നോക്കകലം ദൂരെ മാത്രമായിട്ടും കാണാതെ പോയെൻ വിടർന്ന മിഴികൾ. പ്രതീക്ഷയാൽ വിടർന്ന മിഴികൾ പ്രണയത്താൽ വിടർന്ന മിഴികൾ എന്റെ സ്വപനങ്ങളാൽ വിടർന്ന മിഴികൾ. കൌമാരം തീരുന്ന പത്തൊൻപതിൽ, പിന്നിട്ട വഴികളിലൊന്നും കണ്ടുമുട്ടാതെ നോക്കകലം വിട്ട് കയ്യകലം അടുത്തെത്തിയിട്ടും നോക്കാതെ പോയി നീ എൻ ചുവന്ന മിഴികൾ. ചോര പൊടിഞ്ഞ് തുടങ്ങിയിരുന്നൊരെൻ നനഞ്ഞ മിഴികൾ. വിരഹത്തിന്റെ ചോര പൊടിഞ്ഞ മിഴികൾ. യൗവ്വനത്തിന്റെ ഇരുപതാമാണ്ടിൽ സുമംഗലിയുടെ തിരുന്നാളിന് പ്രാർഥനകൾ ഒക്കെയും പൂക്കളാ

പോളിയും പോളിടെക്നിക്കും

ഇമേജ്
പ്രേമിക്കുന്നതിനേക്കാൾ പാടാണ്  പ്രേമത്തിന് ടിക്കറ്റ്‌ കിട്ടാൻ. പ്രേമത്തിന് കണ്ണും കാതും മാത്രം അല്ല, പ്രേമത്തിന് ടിക്കറ്റും ഇല്ലത്രേ ! പ്രേമം സിനിമ കാണാൻ ടിക്കറ്റ്‌ കിട്ടാത്ത ഒരു ആരാധകന്റെ വാചകങ്ങളാണിത്. പ്രേമം എന്ന സിനിമ അത്ര വലിയ എന്തോ ഒരു സംഗതി ആണെന്നാണ്‌ ഈയുള്ള ദിവസങ്ങളിൽ ഇന്റർനെറ്റ്‌ പരത്തുന്ന ആർക്കും തോന്നുന്നത്. സംഗതി വലിയ സംഗതി ആണെന്ന് തന്നെ ആണ് പലരും പറഞ്ഞ അഭിപ്രായവും. നിരൂപണങ്ങളും സ്റ്റാറ്റസ് അപ്ഡേറ്റുകളും വായിച്ചിട്ട് അങ്ങനെ തന്നെയാണെന്ന് തോന്നുന്നുമുണ്ട്. ആലുവാപ്പുഴയുടെ തീരത്തെ ആ ചുരുളൻ മുടി (ചുരുളൻ മുടി എന്നതിനേക്കാൾ ബ്രഷ് മുടി എന്നതാവും ശരി!) പലരുടെയും സൗന്ദര്യസങ്കല്പങ്ങൾ തന്നെ മാറ്റിമറിച്ചു എന്ന് പറയുന്നതാവും ശരി. പ്രേമവും പ്രേമത്തിന് നിരൂപണങ്ങളും ഒന്നും അല്ല ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. അങ്ങനെ സിനിമ കാണാതെ നിരൂപണം നടത്തുന്ന സിംഹഭാഗം വരുന്ന നിരൂപകരിൽ പെടുന്നവനും അല്ല ഈയുള്ളവൻ. പോളിയാണ് വിഷയം, നിവിൻ പോളി. നിവിൻ പോളി എന്ന നടൻറെ ഏതാണ്ട് എല്ലാ സിനിമകളും കണ്ട ഒരു പ്രേക്ഷകൻ ആണ് ഈയുള്ളവൻ. പോളി നല്ലൊരു നടൻ ആണെന്ന് ഞാനും പറയും. പക്ഷേ ഈയടുത്ത ദിവസങ്ങളിലായി &

ഇന്നലെ ഇന്ന് നാളെ

ഇമേജ്
"ഇന്നലകളെ തിരികെ വരുമോ കനവിന്‍ അഴകേ പിറകെ വരുമോ ഒന്നു കാണാന്‍ കനവ്‌ തരുമോ കുടെ വരുവാൻ ചിറകു തരുമോ" കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സുന്ദരമായ വരികൾ. ഒരുപാട് ഗതകാലസ്മരണകളെ ഉണർത്തുന്ന വരികൾ. ഓർമ്മകൾ അങ്ങനെയാണ്. പലതും സുഖമുള്ളതാണ്‌, പലതും തിരകെ ലഭിക്കാൻ നമ്മൾ ആഗ്രഹിക്കുന്നതുമാണ്, ചുരുക്കം ചിലത് മറക്കാനും. ഓർമ്മകൾ തിരിച്ച് കിട്ടണമെന്ന് ആഗ്രഹിക്കുന്നതും പഴയകാലത്തെ സ്നേഹിക്കുന്നതും തീവ്രമായ ഒരനുഭവമാണ്. ഗൃഹാതുരത്വം, അത് ഏറ്റവും സുന്ദരവും മനോഹരവുമായ അനുഭവം തന്നെ. ഓർമ്മകളുടെ തടവുകാരാണ് നമ്മൾ. ഓർമ്മകളെ താലോലിച്ച്, നഷ്ടനിമിഷങ്ങളിൽ നിർവൃതിയടയുന്നതിനിടെ പലപ്പോഴും നമ്മൾ മറന്നുപോകുന്ന ഒന്നുണ്ട്. ഇന്നിന്റെ സൗന്ദര്യം. ശരിക്കും ഒന്നാലോചിച്ചാൽ ഇന്നിന്റെ നല്ല നിമിഷങ്ങളെ നമ്മൾ നല്ലത് പോലെ ആസ്വദിക്കാതെ അത് ഓർമ്മകൾ ആയി മാറുമ്പോൾ അതിനെ ഓർത്ത് വേദനിക്കുന്നു, സന്തോഷിക്കുന്നു.  'ഓർമ്മകളും പഴയകാലവും ഒക്കെ നല്ലതായിരിക്കുന്നത് അത് കഴിഞ്ഞുപോയത്‌ കൊണ്ടാണ്.' ഓർമ്മകൾ മധുരതരമാണ്, എന്നാൽ അവ മധുരിക്കുന്നത് അവ ഓർമ്മകൾ മാറിയത് കൊണ്ടാണ്. ഇന്നത്തെ പല നല്ല നിമിഷങ്ങളേയും പലപ്പോഴും നമ്മൾ ശരിക്കും ആ

അകലങ്ങൾ

ഇമേജ്
മഴമേഘം കരയാതിരിക്കുവതെങ്ങിനെ ഗ്രഹണത്തിന് താമര വാടാതിരിക്കുകതെങ്ങിനെ വാനമെരിയവേ നിലാവുറങ്ങുവതെങ്ങിനെ നീയില്ലയെങ്കിൽ ഹൃദയം നുറുങ്ങാതിരിക്കതെങ്ങിനെ പാടത്ത് വച്ച കോലത്തിന് സ്വന്തമെന്നാരാണുള്ളത്, നാട്ടിയവർ തന്നെ അത് എടുത്തുകളയുന്നു പിന്നീട്. കൈരേഖയും ഹൃദയരേഖയുമെല്ലാം ഭാവിപറയുന്നതെങ്കിൽ, കൈവിട്ട് നീ പോയശേഷവും ഈ കൈരേഖ മായാത്തതെന്ത്? കണ്ണുകളിൽ നിന്ന് കടലൊഴുകുന്നു, നീ വന്നുചേരും വരെ കനലൊഴുകുന്നു. ഒരിക്കൽ വന്നുകൂടിയിട്ട് ഒഴിഞ്ഞുപോകാൻ എന്റെ ഹൃദയം വാടകമുറിയല്ല. ദേഹത്തിൽ നിന്ന് ആത്മാവിനെ വേർപെടുത്താൻ പറയൂ, ചിലപ്പോൾ അതിന് കഴിഞ്ഞേക്കും! പക്ഷേ നിന്നെ ഹൃദയത്തിൽ നിന്ന് വേർപെടുത്താൻ പറയരുതൊരിക്കലും! കാണുന്ന കാഴ്ച്ചകളിൽ എല്ലാം നിൻ മുഖം മാത്രം, ഇന്നതെല്ലാമെൻ കനവുകളിൽ മാത്രം. കണ്ണുകളിൽ നിന്ന് കടലൊഴുകുന്നു, നീ വന്നുചേരും വരെ കനലൊഴുകുന്നു. പ്രേമത്തിന് കണ്ണുകൾ ഇല്ലയത്രേ! എന്നാൽ കാലുകൾ തീർച്ചയായും ഉണ്ട്. അല്ലെങ്കിൽ എന്നോട് പറയാതെ ഇത്ര ദൂരം ഓടിയകലുകയില്ല. ദേശാടനക്കിളികൾക്ക് കൂടുകൾ പലയിടത്ത് കാണും, പക്ഷേ എന്റെയുള്ളിലെ കൂട് നിനക്കായ്‌ മാത്രം. മീനിനെ തേടുന്ന കൊക്കായി മാറി ഞാൻ, അരികെ

ഗോമാതാവും ചില ചിന്തകളും

ഇമേജ്
പല വിധ രാഷ്ട്രീയ അവസ്ഥകളെ എങ്ങനെ ലളിതമായ ഭാഷയിൽ വിശദീകരിക്കാം. ആദ്യമേ തന്നെ ജാമ്യം എടുക്കട്ടെ, ഇത് സ്വന്തം സൃഷ്ടി അല്ല! പല ഭാഗങ്ങളിൽ നിന്ന് തർജ്ജമ ചെയ്തതാണ്, ഒരല്പം കയ്യിൽ നിന്ന് ഇട്ടിട്ടുണ്ട് എന്ന് മാത്രം. വിശ്വപ്രസിദ്ധമായ ഒരു ഉദാഹരണം ആണ് രണ്ട് പശുക്കൾ. ലോകത്തൊട്ടാകെയുള്ള രാഷ്ട്രീയ സ്ഥിതികളെ എങ്ങനെ ലളിതമായ ഭാഷയിൽ വിശദീകരിക്കാം എന്നതിന്റെ ഉദാഹരണം ആണ് 'രണ്ട് പശുക്കൾ' എന്ന പ്രസിദ്ധമായ വിശദീകരണം. ഫ്യൂഡലിസം : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. മാടമ്പി അതിന്റെ ഭൂരിഭാഗം പാലും കൊണ്ട് പോകുന്നു, മൊത്തം വെണ്ണയും! യഥാര്‍ത്ഥ സോഷ്യലിസം ( യഥാര്‍ത്ഥ സ്ഥിതിസമത്വവാദം) : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ഗവണ്മെന്റ് അതിനെ രണ്ടിനേയും എടുത്ത് എല്ലാവരുടെയും പശുക്കളുടെ ഒപ്പം ഒരു തൊഴുത്തിൽ കെട്ടുന്നു. നിങ്ങൾ എല്ലാ പശുക്കളെയും പരിപാലിക്കണം. ഗവണ്മെന്റ് നിങ്ങൾക്ക് ആവശ്യമുള്ള അത്രയും പാൽ ലഭിക്കുന്നു. സോഷ്യലിസം (സ്ഥിതിസമത്വവാദം) : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ഗവണ്മെന്റ് ഒരു പശുവിനെ എടുത്ത് നിങ്ങളുടെ അയൽക്കാരന് നൽകുന്നു. നിങ്ങൾ ഒരു സഹകരണസംഘത്തിൽ ചേരാൻ നിർബന്ധിക്കപ്പെദുന്നു, അവിടെ നി

ഒരു കളിക്കുറിപ്പ്

ഇമേജ്
കൊൽക്കത്ത കൊല്ലവർഷം 1190 മേടം 25 ഹൗറയിലെ വിശ്വപ്രസിദ്ധമായ രവീന്ദ്രസേതുവിൽ ഹൂഗ്ലി നദിയുടെ മുകളിൽ ഗംഗയിൽ നിന്നും വീശുന്ന ഇളം മന്ദമാരുതന്റെ തലോടലും ഏറ്റ്‌ നിൽക്കവേ ദിഗന്തം നടുങ്ങുമാറുച്ചത്തിൽ ഉയരുന്ന ആരവം കേട്ടാണ്‌ ഞാൻ അവിടേക്ക്‌ ശ്രദ്ധ തിരിച്ചത്‌. നദിക്കരയിൽ കുറച്ചകലെയായുള്ള കളിമൈതാനത്ത്‌ നിന്നായിരുന്നു ആ ആരവം. വിദ്യുത്ദീപങ്ങളുടെ പ്രകാശത്തിൽ കുളിച്ച്‌ നിന്ന ആ മൈതാനം എന്തോ വലിയ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയായിരുന്നു. ഇ പ്ര ലീ ഇലെ നാല്പത്തിനാലാം മത്സരത്തിൽ ഹൂഗ്ലിയുടെ തീരത്തെ ഏദൻ തോട്ടത്തിൽ കൊൽകത്ത പ്രഭുവിന്റെ തേരാളികളും പഞ്ചാബ്‌ രാജാവിന്റെ 11 അംഗരക്ഷകരും തമ്മിൽ നടന്ന ഇരുപത്‌-20 പോരാട്ടത്തിൽ ദേശവാസികളായ തേരാളികൾ ജയിച്ചതിന്റെ ആരവമായിരുന്നു അത്‌ !

കർത്താവിന്റെ അവതാരം

ഇമേജ്
സമയം : ഈസ്റ്റർ ദിനം സ്ഥലം : ചേട്ടന്റെ വീട് സന്ദർഭം : ഉച്ചയൂണ് കനത്തിൽ കഴിച്ചുകഴിഞ്ഞ് ടിവി കണ്ടുകൊണ്ട് വിശ്രമം കഥാപാത്രങ്ങൾ : അപ്പുണ്ണി (ചേട്ടന്റെ 10 വയസ്സുള്ള മകൻ), കൊച്ഛാ (അപ്പുണ്ണിയുടെ കൊച്ചച്ഛൻ) സ്റ്റാർ മൂവീസിൽ ഇടതടവില്ലാതെ ഓടിക്കൊണ്ടിരുന്ന ഫാസ്റ്റ്  & ഫ്യൂരിയസ് ചിത്രങ്ങളിൽ ഏതോ ഒരു ഭാഗം ടിവിയിൽ ഓടുന്നു. മേശപ്പുറത്ത് പത്രങ്ങളും അതിന്റെ ഈസ്റ്റർ അനുബന്ധ പ്രത്യേക പതിപ്പുകളും കിടക്കുന്നു. കാർട്ടൂണ്‍ വച്ചു കൊടുക്കാതെ ഇംഗ്ലീഷ് പടം വച്ചതിന്റെ നീരസത്തിൽ ടിവിയിൽ ശ്രദ്ധിക്കാതെ വെറുതെ നോക്കി മാത്രം ഇരിക്കുന്ന അപ്പുണ്ണി. മസിൽകാറുകളുടെ ഇരമ്പം ആസ്വദിച്ച് സിനിമയിൽ മുഴുകിയിരിക്കുന്ന കൊച്ഛാ. അലക്ഷ്യമായി ഇരിക്കുന്നതിനിടയിൽ ഈസ്റ്റർ പ്രത്യേകപതിപ്പിലെ യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ് ചിത്രം കണ്ടുകൊണ്ട് അപ്പുണ്ണി : "യേശുവിന്റെ കൈ എന്താ മുറിഞ്ഞിരിക്കുന്നത് ?" കൊച്ഛാ : "അത് യേശുവിനെ കുരിശിൽ തറയ്ക്കുമ്പോൾ മുറിഞ്ഞതാ." അപ്പുണ്ണി : "കുരിശിലേറ്റുമ്പോൾ യേശു ഇങ്ങനെ വലിയ കുപ്പായം അല്ലാരുന്നല്ലോ ഇട്ടിരുന്നത്? " അപ്പുണ്ണി കണ്ടിട്ടുള്ള ക്രൂശിതമായ ക്രിസ്തുവിന്റെ ചിത്ര

ഞാൻ

ഇമേജ്
ഈ ഞാനല്ല ഞാൻ. കണ്‍കെട്ടാണ് ഞാൻ. കാണാത്തതാണ് ഞാൻ. കാണിക്കാത്തതാണ് ഞാൻ. ചിരിക്കുന്ന ചിത്രവും രസിക്കുന്ന ആഘോഷവും കിട്ടുന്ന ആശംസകളും പറഞ്ഞുകേൾക്കുന്ന നല്ലതും വാഴ്ത്തപ്പെടുന്ന നന്മയും ഒന്നും എന്റേതല്ല. അതൊന്നും ഞാനല്ല. ഭയമാണ് ഞാൻ ക്രോധമാണ് ഞാൻ ചതിയാണ് ഞാൻ സ്വാർഥതയാണ് ഞാൻ എന്നെ കാത്തിരിക്കരുത് എന്നെ സ്നേഹിക്കരുത് എനിക്കായി പ്രതീക്ഷിക്കയുമരുത് കാരണം ഞാൻ എനിക്ക് മാത്രമുള്ളതാണ്. എനിക്ക് സുഹൃത്തുക്കളില്ല എനിക്ക് ഉറ്റവരില്ല എനിക്ക് പ്രേയസിമാരുമില്ല എനിക്ക് ഞനൊഴികെയാരുമില്ല.

ഒരു കല്യാണം കൂടിയ കഥ (രചന: അനീഷ്‌ കൊടുങ്ങല്ലൂർ)

ഇമേജ്
വാസുവിന്റെ പിറന്നാൾ ദിനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ എല്ലാം പിറന്നാൾ ആശംസകൾ കൊണ്ട് നിറഞ്ഞ സമയത്ത് ആശംസിക്കാൻ മറന്നു പോയ അപ്പക്കാള എഴുതിയ ഒരു പഴയ ഓർമ്മക്കുറിപ്പ്‌ ആണ് ഇത്. അവന്റെ തന്നെ ഭാഷയിൽ താഴെ ക്വോട്ട് ചെയ്യുന്നു. "വാസു ഗ്രൂപ്പിൽ എല്ലാവർക്കും നന്ദി പറഞ്ഞപ്പോൾ ആണ് അവന് ഞാൻ ഹാപ്പി ബർത്ത്ഡേ പറഞ്ഞില്ല എന്നോർത്തത്. അപ്പോൾ പിന്നെ ഒരു വാസു കഥയോട് കൂടി ആകാം ആശംസകൾ എന്ന്  കരുതി. ഈ കഥ എന്ന് പറയുമ്പോൾ പലതും ഉണ്ട്... അട്ടയും വാസുവും, തൊരപ്പനും വാസുവും പിന്നെ MG യൂണിവേർസിറ്റി സർട്ടിഫികറ്റും അങ്ങനെ പലതും. എന്നാലും ഞാനും വാസുവും കൂടി ഒരു കല്യാണത്തിന് പോയ കഥയാണ്‌ ഇവിടെ പറയുന്നത്. ഞാൻ അങ്ങനെ വലുതായി എഴുതുന്ന വ്യക്തി അല്ല, അത് കൊണ്ട് തെറ്റ് പറ്റിയാൽ ഒന്ന് ക്ഷമിച്ചേക്കണം. ഞങ്ങളുടെ B.Tech കഴിഞ്ഞ് തെണ്ടിത്തിരിഞ്ഞ് നടക്കുന്ന കാലം. നാല് കൊല്ലം കൊണ്ട് പഠിച്ച സംഭവം വച്ച് ചായക്കടയിൽ പോലും ജോലി  കിട്ടില്ല എന്ന് ഏകദേശം മനസ്സിലായി വരുന്നു. ഈ സമയത്ത് ആണല്ലോ കൂടെ പഠിച്ച പെണ്‍പിള്ളേർ അവരുടെ ജീവിതം ധന്യമാക്കി മാംഗല്യം കഴിക്കുന്നത്. ഞങ്ങൾ കുറേപ്പേർ അന്ന് വിളിച്ച എല്ലാ കല്യാണത്തിനും പോയി ഹാജർ കൊടുക്കുന്ന സമയം

ലോകകപ്പ് സ്മരണകൾ

ഇമേജ്
എല്ലാവർക്കും ഉണ്ടാകും ഓരോരോ ഓർമ്മകൾ. ലോകകപ്പ് ഓർമ്മകൾ ഓരോ നാല് കൊല്ലം കഴിയുമ്പോഴും ഓർമ്മയിൽ തെളിയും. 2003 : ക്രിക്കറ്റ്‌ ആരാധന തലക്ക് കൊണ്ടുമ്പിരി കൊണ്ടിരിക്കുന്ന കുട്ടിക്കാലം. കളി എന്നാൽ ക്രിക്കറ്റ്‌ എന്ന് മാത്രം അറിയാവുന്ന ഒരു കൌമാരക്കാരൻ. കളിച്ച് നടക്കുന്നതിന് തല്ല് കൊണ്ടിട്ടും ഞാൻ നന്നാവൂല്ല എന്ന പതിവ് പല്ലവി. പത്താം ക്ലാസ് പരീക്ഷക്കിടയിൽ കൃത്യമായി വന്ന് സീൻ കോന്ട്ര ആക്കിയ ലോകകപ്പ്. കളി കാണാതെ ഇരുന്ന് പഠിക്കണം എന്ന പിതൃവചനം പേടിച്ച്, ഒളിച്ച് ഒളിച്ച് കളി കണ്ട ദിനങ്ങൾ. സെമിയിൽ ഇന്ത്യ ജയിച്ചപ്പോൾ "ഫൈനൽ എന്തായാലും ഞാൻ കാണും" എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. ടോസ്സ് നേടി ഇന്ത്യ ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ "ഇപ്പൊ പഠിക്ക്, നാളെ പരീക്ഷ ഉള്ളതല്ലേ. ഇന്ത്യേടെ ബാറ്റിംഗ് കാണാം" എന്ന് പറഞ്ഞ് അച്ഛൻ ആദ്യം തന്നെ പണി തന്നു. ഒന്നാം ഇന്നിങ്ങ്സ് കഴിഞ്ഞ് ഇന്ത്യക്ക് 360 റണ്ണിന്റെ വിജയലക്ഷ്യം ആയപ്പോൾ "ഇതിനി എന്ത് കാണാനാ, ഇന്ത്യ കളി തോൽക്കും എന്ന് ഉറപ്പല്ലേ." എന്ന സാന്ദർഭികമായ ഡയലോഗ് അടിച്ച് അച്ഛൻ പണി തന്നു. കളി കാണാത്തതിന്റെ സങ്കടവും കളി തോറ്റതിന്റെ സങ്കടവും ഒന്നിച്ച് !

സുവിശേഷങ്ങൾ

ഇമേജ്
ബജറ്റ് ദിവസം രാത്രി ആണ് ഭയ്യ വിളിക്കുന്നത്. ജന്മം കൊണ്ട് മലയാളി ആണെങ്കിലും ബിലാസ്പൂരിൽ ജനിച്ച് ഉത്തരേന്ത്യയിൽ പണിയെടുത്ത് ജീവിച്ച് ആണ്ടിൽ ഒരിക്കൽ മാത്രം നാട്ടിൽ വന്ന് പോകുന്ന ഭയ്യ മലയാളി എന്ന നിലയിൽ ഊറ്റം കൊള്ളുന്ന ആൾ ആണ്. മലയാള സംസ്കാരത്തെയും മണ്ണിനെയും പറ്റി വാതോരാതെ സംസാരിക്കുകയും നമ്മുടെ വിവരത്തിലും വിദ്യാഭ്യാസത്തിലും മറ്റ് സംസ്ഥാനക്കാരോട് അല്പം അഹങ്കാരം കാണിക്കുകയും ചെയ്യുന്ന ഭയ്യ എന്നെ വിളിച്ചത് ഞെട്ടലോടെയായിരുന്നു.  " എന്തോക്കെയാടാ നാട്ടിൽ നടക്കുന്നത് ? ഇവന്മാർക്കൊന്നും യാതൊരു ഉളുപ്പും ഇല്ലേ. ബീഹാറിലെയും ഒക്കെ അസംബ്ലിയിൽ നടക്കുന്നത് കണ്ട് കളിയാക്കി ചിരിച്ചിട്ടുണ്ട്, നമ്മുടെ നാടും ആ അവസ്ഥയിൽ ആയല്ലോ! ഇങ്ങനെ ആണേൽ അവന്മാരും നമ്മളും തമ്മിൽ എന്താ വ്യത്യാസം ". ഭയ്യയുടെ സങ്കടം സത്യമാണ്. ദേശീയ മാധ്യമങ്ങൾ അത്യാവശ്യം നല്ല കവറേജ് തന്നെ നല്കിയിട്ടുണ്ട്. ഒരു ഹിന്ദി പത്രത്തിന്റെ ഒന്നാം പേജിൽ എട്ടു കോളം വാർത്തയാണ് ഇത്. "കേരൾ വിധാനസഭാ മേം ഹിംസാ" എന്ന തലക്കെട്ടിൽ!! 'ഉളുപ്പ്' എന്ന വികാരം തടയാൻ ഖദറിന് കഴിയും എന്നാണ് പൊതുവെ ഉള്ള വയ്പ്പ്.  ബജറ്റ് അവതരണത്ത

മെഡുല്ല ഒബ്ലാംകട്ട (നടുവിലെ കൊഞ്ചം പക്കത്തെ കാണൂം)

ഇമേജ്
കുംഭ മാസം, കത്തുന്ന പകലുകളും ചെറുകുളിരുള്ള രാവുകളുമായി തുടങ്ങി ഉത്സവത്തിമിർപ്പിന്റെ ദിനങ്ങൾ. ആദ്യത്തെ ചൊവ്വാഴ്ച്ചയാണ്‌ പത്താം ഉത്സവം. ഒന്നാം ദിവസം തന്നെ തുടങ്ങുന്ന രാത്രിപരിപാടികൾ. ലോകത്തിന്റെ ഏത്‌ കോണിൽ ആണെങ്കിലും ഈ സമയത്ത്‌ എങ്ങനെയും നാട്ടിലെത്താൻ ഈ ദേശക്കാർ മുഴുവൻ ശ്രമിക്കും. ഒരു തവണ പോലും ഉത്സവം കൂടാതെ പോയതായി ഓർമ്മയിലില്ല. ഇത്തവണയും മെഗാബീറ്റ്സിന്റെ ഗാനമേളയും കെപിഎസിയുടെ നിത്യഹരിത നാടകം നീലക്കുയിലും ഒക്കെ കണ്ട്‌ ആഘോഷമായി തുടങ്ങിയതാണ്‌.  എട്ടാം ദിനം ഞായറാഴ്ച കുറച്ച്‌ ബന്ധൂഗൃഹ സന്ദർശനവും കഴിഞ്ഞ്‌ ടൗൺ ക്ലബ്ബിൽ പതിവ്‌ സൊറപറഞ്ഞിരിക്കയായിരുന്നു. ടി ദിവസം ഗാനമേള ആയതിനാലും 2,3 ദിവസം മൂകാംബികായാത്ര കാരണം കുറച്ച്‌ പരിപാടികൾ കാണാൻ കഴിയാതെ പോയതിനാലും സൊറപറച്ചിൽ നേരത്തെ അവസാനിപ്പിച്ച്‌ 9.30ഓട്‌ കൂടി ക്ലബ്ബിൽ നിന്നും യാത്രപറഞ്ഞിറങ്ങി. പലവഴിക്കായി എല്ലാവരും സ്വവസതികളിലേക്ക്‌ യാത്ര തിരിച്ചു.  വലത്‌ വശത്തേക്ക്‌ തന്നെ തിരിയേണ്ടിയിരുന്നതിനാൽ ദേശീയപാതയുടെ വലത്‌ വശത്ത്‌ കൂടി തന്നെ ഓരം ചേർന്ന് വലിയ വേഗത ഇല്ലാതെ എന്റെ ഇരുചക്രവാഹനം ഞാൻ ഓടിച്ചു. സിനിമാനായകന്മാരെ പോലെ എതിരെയടിക്കുന്ന കാറ്റിൽ മൂറ്റിയിഴ

സുഹൃത്ത്

ഇമേജ്
വൈകുന്നേരമാണ് പിറന്നാൾ ആശംസിക്കാൻ വിളിച്ചത്. എന്നാൽ എല്ലാരേയും പോലെ 'താങ്ക്സ് ' പറയാതെ ഒരു മറുചോദ്യം എറിഞ്ഞു. "മറന്ന് പോയി അല്ലേ. ഇപ്പോൾ ഫേസ്ബുക്കിൽ കണ്ടിട്ട് ഓർത്തതല്ലേ ?? ". ഒരൽപം ചുറ്റിക്കുന്ന ചോദ്യമായിരുന്നു. പക്ഷേ ഉത്തരം മുട്ടിയില്ല. എന്റെ മറുപടി വളരെ ലളിതമായിരുന്നു. "അതിന് നമ്മൾ ഫേസ്ബുക്കിൽ ഫ്രണ്ട്സ് അല്ലല്ലോ ..!" "അത് ശരിയാണല്ലോ. അപ്പൊ ഓർത്ത് തന്നെ വിളിക്കുന്നതാ ?!" "എന്താ സംശയം ?" "അല്ല, അങ്ങനെ ഓർത്ത് വയ്ക്കാൻ പറ്റും അല്ലേ... ?" " ഫെയ്സ്ബുക്ക് ഫ്രണ്ട് അല്ല, റിയൽ ലൈഫ് ഫ്രണ്ട് അല്ലേ. അപ്പോൾ കുറച്ചൊക്കെ ഓർത്ത് വയ്ക്കാം " " :) "

ചെമ്പരത്തി

ഇമേജ്
സുന്ദരിയായ ചെമ്പരത്തിക്കും ഒരു കഥയുണ്ട്‌, അടിച്ചമർത്തലിന്റെ കഥ. താളിയായി മുടിയഴകിന്‌ സൗന്ദര്യമേകാനും മേനിയഴകിന്‌ മാറ്റുകൂട്ടുവാനും ഇടിച്ചുപിഴിയപ്പെട്ടിട്ടും "ഭ്രാന്തന്റെ പൂവടയാളം " എന്ന് മുദ്ര ചാർത്തപ്പെട്ട തഴയലിന്റെ കഥ.  ചുവപ്പിന്റെ പ്രണയം പനിനീർപ്പൂവിനും ചുവപ്പിന്റെ വിരഹം ഗുൽമോഹറിനും പതിച്ചുകൊടുത്തത്‌ പോലെ ചുവപ്പിന്റെ ഭ്രാന്തത ചെമ്പരത്തിക്ക്‌ പത ിച്ച്‌ കൊടുത്തത്‌ ആരാണാവോ? ചെമ്പരത്തിയും ഒരു പൂവാണ്‌. ചുവപ്പിന്റെ സൗന്ദര്യം തുളുമ്പുന്ന പൂവ്‌. എന്നും എപ്പോഴും എവിടെയും പൂക്കുന്നത്‌ മാത്രമണെന്ന് തോന്നുന്നു അത്‌ ചെയ്ത തെറ്റ്‌. എപ്പോഴും ഒപ്പവുണ്ടാവുന്ന ഉപകാരികളേക്കാലും, വല്ലപ്പോഴും വരുന്ന വിരുന്നുകാർ ആണല്ലോ നമുക്ക്‌ വലുത്‌!