ചെമ്പരത്തി

സുന്ദരിയായ ചെമ്പരത്തിക്കും ഒരു കഥയുണ്ട്‌, അടിച്ചമർത്തലിന്റെ കഥ. താളിയായി മുടിയഴകിന്‌ സൗന്ദര്യമേകാനും മേനിയഴകിന്‌ മാറ്റുകൂട്ടുവാനും ഇടിച്ചുപിഴിയപ്പെട്ടിട്ടും "ഭ്രാന്തന്റെ പൂവടയാളം " എന്ന് മുദ്ര ചാർത്തപ്പെട്ട തഴയലിന്റെ കഥ. 


ചുവപ്പിന്റെ പ്രണയം പനിനീർപ്പൂവിനും ചുവപ്പിന്റെ വിരഹം ഗുൽമോഹറിനും പതിച്ചുകൊടുത്തത്‌ പോലെ ചുവപ്പിന്റെ ഭ്രാന്തത ചെമ്പരത്തിക്ക്‌ പതിച്ച്‌ കൊടുത്തത്‌ ആരാണാവോ?


ചെമ്പരത്തിയും ഒരു പൂവാണ്‌. ചുവപ്പിന്റെ സൗന്ദര്യം തുളുമ്പുന്ന പൂവ്‌. എന്നും എപ്പോഴും എവിടെയും പൂക്കുന്നത്‌ മാത്രമണെന്ന് തോന്നുന്നു അത്‌ ചെയ്ത തെറ്റ്‌. എപ്പോഴും ഒപ്പവുണ്ടാവുന്ന ഉപകാരികളേക്കാലും, വല്ലപ്പോഴും വരുന്ന വിരുന്നുകാർ ആണല്ലോ നമുക്ക്‌ വലുത്‌!



അഭിപ്രായങ്ങള്‍

Bipin പറഞ്ഞു…
അടിച്ചമർത്തു മ്പോഴാണ്‌ പൂർവ്വാധികം ശക്തിയായി തിരിച്ചുവരുന്നത്.
ചെമ്പരത്തി...അതി മനോഹരമായ,അഴകുള്ള പൂവ്. നിറയെ പൂത്തു നില്ക്കുന്നത് കണ്ടാൽ മനസ്സ് നിറയും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...