പോസ്റ്റുകള്‍

മാർച്ച്, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ലോകകപ്പ് സ്മരണകൾ

ഇമേജ്
എല്ലാവർക്കും ഉണ്ടാകും ഓരോരോ ഓർമ്മകൾ. ലോകകപ്പ് ഓർമ്മകൾ ഓരോ നാല് കൊല്ലം കഴിയുമ്പോഴും ഓർമ്മയിൽ തെളിയും. 2003 : ക്രിക്കറ്റ്‌ ആരാധന തലക്ക് കൊണ്ടുമ്പിരി കൊണ്ടിരിക്കുന്ന കുട്ടിക്കാലം. കളി എന്നാൽ ക്രിക്കറ്റ്‌ എന്ന് മാത്രം അറിയാവുന്ന ഒരു കൌമാരക്കാരൻ. കളിച്ച് നടക്കുന്നതിന് തല്ല് കൊണ്ടിട്ടും ഞാൻ നന്നാവൂല്ല എന്ന പതിവ് പല്ലവി. പത്താം ക്ലാസ് പരീക്ഷക്കിടയിൽ കൃത്യമായി വന്ന് സീൻ കോന്ട്ര ആക്കിയ ലോകകപ്പ്. കളി കാണാതെ ഇരുന്ന് പഠിക്കണം എന്ന പിതൃവചനം പേടിച്ച്, ഒളിച്ച് ഒളിച്ച് കളി കണ്ട ദിനങ്ങൾ. സെമിയിൽ ഇന്ത്യ ജയിച്ചപ്പോൾ "ഫൈനൽ എന്തായാലും ഞാൻ കാണും" എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. ടോസ്സ് നേടി ഇന്ത്യ ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ "ഇപ്പൊ പഠിക്ക്, നാളെ പരീക്ഷ ഉള്ളതല്ലേ. ഇന്ത്യേടെ ബാറ്റിംഗ് കാണാം" എന്ന് പറഞ്ഞ് അച്ഛൻ ആദ്യം തന്നെ പണി തന്നു. ഒന്നാം ഇന്നിങ്ങ്സ് കഴിഞ്ഞ് ഇന്ത്യക്ക് 360 റണ്ണിന്റെ വിജയലക്ഷ്യം ആയപ്പോൾ "ഇതിനി എന്ത് കാണാനാ, ഇന്ത്യ കളി തോൽക്കും എന്ന് ഉറപ്പല്ലേ." എന്ന സാന്ദർഭികമായ ഡയലോഗ് അടിച്ച് അച്ഛൻ പണി തന്നു. കളി കാണാത്തതിന്റെ സങ്കടവും കളി തോറ്റതിന്റെ സങ്കടവും ഒന്നിച്ച് !

സുവിശേഷങ്ങൾ

ഇമേജ്
ബജറ്റ് ദിവസം രാത്രി ആണ് ഭയ്യ വിളിക്കുന്നത്. ജന്മം കൊണ്ട് മലയാളി ആണെങ്കിലും ബിലാസ്പൂരിൽ ജനിച്ച് ഉത്തരേന്ത്യയിൽ പണിയെടുത്ത് ജീവിച്ച് ആണ്ടിൽ ഒരിക്കൽ മാത്രം നാട്ടിൽ വന്ന് പോകുന്ന ഭയ്യ മലയാളി എന്ന നിലയിൽ ഊറ്റം കൊള്ളുന്ന ആൾ ആണ്. മലയാള സംസ്കാരത്തെയും മണ്ണിനെയും പറ്റി വാതോരാതെ സംസാരിക്കുകയും നമ്മുടെ വിവരത്തിലും വിദ്യാഭ്യാസത്തിലും മറ്റ് സംസ്ഥാനക്കാരോട് അല്പം അഹങ്കാരം കാണിക്കുകയും ചെയ്യുന്ന ഭയ്യ എന്നെ വിളിച്ചത് ഞെട്ടലോടെയായിരുന്നു.  " എന്തോക്കെയാടാ നാട്ടിൽ നടക്കുന്നത് ? ഇവന്മാർക്കൊന്നും യാതൊരു ഉളുപ്പും ഇല്ലേ. ബീഹാറിലെയും ഒക്കെ അസംബ്ലിയിൽ നടക്കുന്നത് കണ്ട് കളിയാക്കി ചിരിച്ചിട്ടുണ്ട്, നമ്മുടെ നാടും ആ അവസ്ഥയിൽ ആയല്ലോ! ഇങ്ങനെ ആണേൽ അവന്മാരും നമ്മളും തമ്മിൽ എന്താ വ്യത്യാസം ". ഭയ്യയുടെ സങ്കടം സത്യമാണ്. ദേശീയ മാധ്യമങ്ങൾ അത്യാവശ്യം നല്ല കവറേജ് തന്നെ നല്കിയിട്ടുണ്ട്. ഒരു ഹിന്ദി പത്രത്തിന്റെ ഒന്നാം പേജിൽ എട്ടു കോളം വാർത്തയാണ് ഇത്. "കേരൾ വിധാനസഭാ മേം ഹിംസാ" എന്ന തലക്കെട്ടിൽ!! 'ഉളുപ്പ്' എന്ന വികാരം തടയാൻ ഖദറിന് കഴിയും എന്നാണ് പൊതുവെ ഉള്ള വയ്പ്പ്.  ബജറ്റ് അവതരണത്ത