മടിമേലെ നീ ചാഞ്ഞിട്

മറുവാർത്തൈ പേസാതെ 
മടിമീതെ നീ തൂങ്കിട്
ഇമൈ പോലെ നാൻ കാക്ക 
കനവായ്‌ നീ മാറിട്



കുറച്ച് നാളുകളായി ഈ പാട്ട് ഇങ്ങനെ പിടിച്ച് ഇരുത്തുന്നു. ഗൗതം മേനോൻ എന്ന പ്രതിഭയുടെ കയ്യൊപ്പുകൾ പല പല പേരുകളിൽ നമ്മൾ കണ്ടതാണ്. അദ്ദേഹത്തിന്റെ സിനിമകളിൽ ഏറ്റവും മഹത്തരം വിണ്ണൈതാണ്ടി വരുവായാ എന്ന പ്രണയ ട്രാജഡി ആണ്. ശുഭപര്യവസായികൾ ആയ റൊമാന്റിക് കോമഡികൾ ആണ് സിനിമ എന്ന കലാരൂപത്തിന്റെ സിംഹഭാഗവും. സ്നേഹവും അത് തരുന്ന സന്തോഷവും മനുഷ്യനെ എന്നും ആകർഷിക്കുന്ന ഒരു വികാരം ആണ്. അത് കൊണ്ട് തന്നെയാവണം റൊമാന്റിക് കോമഡികൾ ഒരു സ്ഥിരം സിനിമാപ്ലോട്ട് ആയി മാറിയതും.

റൊമാന്റിക് ട്രാജഡികൾ പ്രണയ ദുരന്തങ്ങളുടെ സാക്ഷ്യപത്രങ്ങൾ ആണ്. മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായത് കൊണ്ടാവും ഈ വിഷയത്തിൽ അധികം സിനിമകൾ ഇറങ്ങാത്തതും. അത്തരമൊരു വിഷയത്തിൽ ഊന്നിയുള്ള ഒരു മോഡേൺ ഡേ ക്ലാസിക് ആണ് "വിണ്ണൈതാണ്ടി വരുവായാ" എന്നത് ഈ സംവിധായകനോട് നമുക്കുള്ള ബഹുമാനം കൂട്ടി. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ "എന്നെ നോക്കി പായും തോട്ടാ" എന്ന ധനുഷ് ചിത്രത്തിലെ ഗാനമാണ് ഇങ്ങനെ പിടിച്ച് ഇരുത്തിക്കളയുന്നത്.

മൂന്ന് കാരണങ്ങൾ ആണ് ഈ ചിത്ത്രത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ഫീലിംഗ് ഉണ്ടാക്കുന്നത്. ധനുഷിന്റെ പ്രകടനം, ഗൗതം മേനോന്റെ സംവിധാനം, ജോമോന്റെ ഛായാഗ്രാഹണം .

ഈ പാട്ട് ടീസർ പുറത്തിറങ്ങിയ അന്ന് മുതൽ വാർത്തകളിൽ ഉണ്ട്. സംഗീതസംവിധായകൻ ആരെന്ന് പറയാതെ ഒരു മിസ്റ്റർ X  മാത്രം ഇട്ട് മുഴുവൻ പാട്ട് വന്നെങ്കിൽ പോലും ഓൺലൈൻ ലോകത്തെ ചർച്ചകളിൽ ഇപ്പോഴും ഇതൊരു ചൂടുവിഷയം തന്നെയാണ്. AR റഹ്‌മാൻ മുതൽ ഡർപ്പുക ശിവ വരെ ലിസ്റ്റിൽ ഉണ്ട്. VTVയുടെ അതെ അച്ചിൽ വാർത്തെടുത്ത "നീ താനേ എൻ പൊൻവസന്തം" പരാജയം ഏറ്റുവാങ്ങിയിട്ടും VTVയുടെ പ്രണയലൈനും പിന്നെ കുറെ ആക്ഷനും ചേർത്ത് ഇറക്കിയ "അച്‌ഛം എൻപത് മടമൈയെടാ" പ്രതീക്ഷക്കൊത്ത നിലവാരത്തിൽ എത്താഞ്ഞതും ഈ ധനുഷ് ചിത്രത്തിന്റെ പ്രതീക്ഷകൾക്ക് ഒരൽപം ഇടിവ് വരുത്തുന്നു എന്നത് സത്യമാണ്. ചിത്രത്തിന്റെ ടീസർ കണ്ടിട്ട് തമിഴന്മാർ പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്, അച്‌ഛം എൻപത് മടമൈയെടാ ധനുഷിനെ വച്ച് എടുത്തത് പോലെ ഉണ്ട് എന്ന്.

പക്ഷേ, എല്ലാത്തിനെയും മറന്ന് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഈ മനോഹര ഗാനം. താമരയുടെ വരികൾക്ക് സിഡ് ശ്രീറാമിന്റെ വ്യത്യസ്‍ത ശബ്ദം ഈ ഗാനത്തെ കൂടുതൽ മികവുറ്റതാക്കുന്നു. സംവിധായകൻ പറഞ്ഞത് പോലെ സംഗീത സംവിധായകന്റെ പേരറിയാത്ത പാട്ട് ആസ്വദിക്കാൻ നമ്മൾ പഠിച്ചുകൊണ്ടിരിക്കുന്നു.

ഈ വരികൾ പിടിച്ച് ഇരുത്തിക്കളയുന്നു.

...മിഴിനീർ  വീഴാനായിപോലും  ഇമവെട്ടാതിരിക്കാൻ
മിഴിനീരെല്ലാം തുള്ളികളായി ഞാൻ ചേർത്ത് വച്ചു, 
കടലായി മാറിയതെൻ കൺകൾ 

പിരിഞ്ഞാലും ഞാൻ നിന്നെ ഓർക്കാത്ത നാളില്ല
മറന്നാലും എൻ സ്നേഹം പൊയ്യല്ല ...

...മുതലും നീ മുടിവും നീ 
സ്നേഹം നീ അഖിലം നീ ...

വാൽ : ഇത് AR റഹ്‌മാൻ അല്ലെന്ന് ഉറപ്പിച്ചോളൂ. 7-8 ആവർത്തി അടിപ്പിച്ചു കേട്ടിട്ടും പാട്ടിന് ഇമ്പം കൂടുന്നതായി തോന്നുന്നില്ല, അത് കൊണ്ട് ഇത് റഹ്‌മാൻ ആവാൻ തീരെ സാദ്ധ്യത ഇല്ല!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...